
മാവുങ്കാൽ: അജാനൂർ ഗ്രാമ പഞ്ചായത്ത് ആനന്ദാശ്രമം കുടുംബാരോഗ്യ കേന്ദ്രത്തിൽ കാസർകോട് ഡെവലപ്മെന്റ് പാക്കേജിൽ ആർദ്രം പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച എൻഡോസൾഫാൻ പാലിയേറ്റീവ് ബ്ലോക്കിന്റെ ഉദ്ഘാടനം ഇ.ചന്ദ്രശേഖരൻ എം.എൽ.എ നിർവ്വഹിച്ചു. അജാനൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.ശോഭ അദ്ധ്യക്ഷത വഹിച്ചു. ജില്ല ആർ. സി എച്ച് ഓഫീസർ ഡോ.ഷാന്റി മുഖ്യാതിഥിയായി. കെ.ഡി.ബി സ്പെഷ്യൽ ഓഫീസർ പ്രകാശൻ പദ്ധതി വിശദീകരിച്ചു. അജാനൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.സബീഷ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ.മീന, കെ.കൃഷ്ണൻ മാസ്റ്റർ, ഷീബ ഉമ്മർ, വാർഡ് മെമ്പർ കെ.ആർ.ശ്രീദേവി, അസി.എൻജിനീയർ ടി.വിവേക്, അജാനൂർ എഫ്.എച്ച്.സി മെഡിക്കൽ ഓഫീസർ ഡോ.ആർ.അനിൽ കുമാർ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ മൂലക്കണ്ടം പ്രഭാകരൻ, എ.തമ്പാൻ, മുബാറക് ഹസൈനാർ ഹാജി, എക്കാൽ കുഞ്ഞിരാമൻ, പ്രസാദ് പി.മിഥുല എന്നിവർ സംസാരിച്ചു. മെഡിക്കൽ ഓഫീസർ ഡോ.കെ.സി.ധനേഷ് സ്വാഗതവും എച്ചി.ഇ പി.ടി.ശ്രീനിവാസൻ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |