SignIn
Kerala Kaumudi Online
Thursday, 22 October 2026 9.05 PM IST

സി.ഐ.എസ്.എഫ് സൈക്കിൾറാലിക്ക് സ്വീകരണം

sweekrnm

കാഞ്ഞങ്ങാട്: കടൽ മാർഗ്ഗത്തിലൂടെ നടത്തുന്ന ആയുധ ലഹരി മരുന്ന് കടത്തിനെതിരെയുള്ള ബോധവത്ക്കരണത്തിന്റെ ഭാഗമായി സി ഐ.എസ്.എഫ് രാജ്യവ്യാപകമായി തീരദേശങ്ങളിലൂടെ നടത്തുന്ന സൈക്കിൾ റാലിക്ക് ബേക്കൽ കോട്ടയിൽ കാഞ്ഞങ്ങാട് മർച്ചൻ അസോസിയേഷൻ സ്വീകരണം നൽകി. ജാഥാംഗങ്ങളെ പൊന്നാട അണിയിച്ച് സ്വീകരിച്ച് ലഘു ഭക്ഷണം വിതരണം ചെയ്തു. പശ്ചിമ ബംഗാളിൽ നിന്നാരംഭിച്ച് 11സംസ്ഥാനങ്ങളിലൂടെ 6553 കിലോമീറ്റർ സഞ്ചരിച്ച് കന്യാകുമാരിയിലാണ് യാത്ര അവസാനിക്കുന്നത്.കാഞ്ഞങ്ങാട് മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് സി കെ. ആസിഫ്, ജനറൽ സെക്രട്ടറി ഐശ്വര്യ കുമാരൻ,വൈസ് പ്രസിഡന്റുമാരായ പി.മഹേഷ് പി,ഗിരീഷ് നായക്,സെക്രട്ടറി പി.വി.അനിൽ , മറ്റു ഭാരവാഹികളായ ചന്ദ്രൻ പെറ്റ്സ്, നാരായണൻ,സജു,ബാബു കുന്നത്ത്, ദിനേശൻ മെഡിക്കൽ,എച്ച്.എസ്.ശ്രീകുമാർ എന്നിവർ സംബന്ധിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL