
തളിപ്പറമ്പ്:ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും തളിപ്പറമ്പ് താലൂക്ക് വ്യവസായ ഓഫീസിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച എം.എസ്.എം.ഇ ക്ലിനിക് ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ കെ.എസ്.അജിമോൻ ഉദ്ഘാടനം ചെയ്തു. താലൂക്ക് വ്യവസായ ഓഫീസർ സതീശൻ കോടഞ്ചേരി അദ്ധ്യക്ഷത വഹിച്ചു.ചെറുകിട വ്യവസായ അസോസിയേഷൻ കണ്ണൂർ ജില്ലാ പ്രസിഡന്റ് സി.അബ്ദുൾ കരീം, താലൂക്ക് പ്രസിഡന്റ് ടി മുഹമ്മദ് എന്നിവർ സംസാരിച്ചു. പരിപടിയിൽ ജി എസ് ടി സേവനങ്ങളും നടപടിക്രമങ്ങളും, കയറ്റുമതി നിയമങ്ങൾ, ഡിജിറ്റൽ മാർക്കറ്റിംഗ് എന്നീ വിഷയത്തിൽ ജി.എസ്.ടി ഡെപ്യൂട്ടി കമ്മിഷണർ സി.എം.സുനിൽ കുമാർ,മുഹമ്മദ് സിദ്ധിഖ്, കെ.വി.ഹരീഷ് എന്നിവർ ക്ലാസുകൾ കൈകാര്യം ചെയ്തു. തളിപ്പറമ്പ് വ്യവസായ വികസന ഓഫീസർ എം.സുനിൽ സ്വാഗതവും ഇരിക്കൂർ വ്യവസായ വികസന ഓഫീസർ ടി.വി.ശ്രീകാന്ത് നന്ദിയും പറഞ്ഞു.
പടം...ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ കെ എസ് അജിമോൻ ഉദ്ഘാടനം ചെയ്യുന്നു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |