SignIn
Kerala Kaumudi Online
Thursday, 22 October 2026 7.58 PM IST

ലഹരി വിരുദ്ധ ക്യാമ്പയിൻ ആരംഭിച്ചു

drug

കേളകം: കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റ് ഗ്രാമപഞ്ചായത്തുമായി സഹകരിച്ച് നടത്തുന്ന മൂന്ന് ദിവസത്തെ ലഹരി വിരുദ്ധ ക്യാമ്പയിൻ ശാന്തിഗിരിയിൽ തുടക്കമായി കേളകം പൊലീസ് സബ് ഇൻസ്പെക്ടർ ജെ.പ്രീതി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് എം.പി.സജീവൻ അദ്ധ്യക്ഷനായിരുന്നു. ശാന്തിഗിരി പള്ളി വികാരി ഫാ.സന്തോഷ് ഒറവാറന്തര മുഖ്യാതിഥിയായിരുന്നു. സബ് ഇൻസ്‌പെക്ടർ വി.എം.റഷീദ് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വാർഡ് മെമ്പർ സജീവൻ പാലുമ്മി, പ്രധാനാദ്ധ്യാപകൻ എം.വി.മാത്യു ഫാ.എൽദോ ജോൺ എന്നിവർ സംസാരിച്ചു. അടയ്ക്കാത്തോട്ടിൽ നടന്ന പരിപാടി ഷിയാസ് യമാനി ഉസ്താദ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർമാരായ ഷാന്റി സജി,ബിനു മാനുവൽ പ്രസംഗിച്ചു. പാറത്തോട്ടിൽ നടന്ന പരിപാടി പേരാവൂർ എക്‌സൈസ് ഇൻസ്‌പെക്ടർ പി.ടി. യേശുദാസ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ തോമസ് പുളിക്കക്കണ്ടം അദ്ധ്യക്ഷത വഹിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL