SignIn
Kerala Kaumudi Online
Thursday, 22 October 2026 5.51 PM IST

സപ്തദിന സഹവാസ ക്യാമ്പ് 'സജ്ജം 25' സമാപിച്ചു.

nss-camp

കണ്ണൂർ : കണ്ണൂർ ഗവൺമെന്റ് ഐ.ടി.ഐ എൻ.എസ്.എസ് യൂണിറ്റിന്റെ സപ്തദിന സഹവാസ ക്യാമ്പ് 'സജ്ജം 25' സമാപിച്ചു. കഴിഞ്ഞ 22 മുതൽ 28 വരെ ഗവ.ജില്ലാ ആശുപത്രിയിൽ നടന്ന ക്യാമ്പിൽ ആശുപത്രിയിലെ ജീവൻ രക്ഷ ഉപകരണങ്ങൾ അടക്കമുള്ള പ്രവർത്തനക്ഷമമല്ലാത്ത സാമഗ്രികൾ പ്രവർത്തനക്ഷമമാക്കി. സമാപന സമ്മേളനം ജില്ലാ ആശുപത്രി സൂപ്രണ്ടന്റ് ഡോ. എം.കെ ഷാജ് ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൾ എം.പി വത്സൻ അദ്ധ്യക്ഷത വഹിച്ചു.എ.പി സജീന്ദ്രൻ.എ അശോകൻ, ജയശ്രീ, പ്രമോദ് കുമാർ, എൻ.പ്രകാശൻ, പി.രതീഷ് കുമാർ, പി.എം.സിക്കന്തർമിർസ, ജോഷി വിൻസെന്റ് എന്നിവർ സംസാരിച്ചു. പ്രോഗ്രാം ഓഫീസർ എം.ഷൈജ സ്വാഗതവും വോളന്റിയർ ക്യാപ്റ്റൻ വിനായക് പവിത്രൻ നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL