
കാഞ്ഞങ്ങാട് : ക്ഷേത്ര ജീവനക്കാർക്കുള്ള ശമ്പളപരിഷ്കരണം എത്രയും പെട്ടെന്ന് അവരുടെ കൈകളിലെത്തിക്കണമെന്നും മലബാർ ദേവസ്വം സമഗ്ര നിയമം എത്രയും പെട്ടെന്ന് പാസാക്കണമെന്നും മലബാർ ദേവസ്വം എംപ്ലോയീസ് യൂണിയൻ ജില്ലാ കൺവെൻഷൻ ആവശ്യപ്പെട്ടു.കാഞ്ഞങ്ങാട് എൻ. എസ്.എസ്.ഹാളിൽ നടന്ന കൺവെൻഷൻ സംസ്ഥാന സെക്രട്ടറി കെ.ടി അനിൽ കുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് യു.തമ്പാൻ നായർ അദ്ധ്യക്ഷത വഹിച്ചു. മലബാർ ദേവസ്വം കാസർകോട് ഡിവിഷൻ ചെയർമാൻ കെ.വി.സുരേന്ദ്രനെ ജില്ലാ പ്രസിഡന്റ് ആദരിച്ചു. സി ഐ.ടി.യു സംസ്ഥാന കമ്മറ്റി അംഗം വി. വി പ്രസന്നകുമാരി , എംപ്ലോയീസ് യൂണിയൻ സംസ്ഥാന ട്രഷറർ ദാമോധരൻ എന്നിവർ സംസാരിച്ചു. സംസ്ഥാന കമ്മറ്റി അംഗം എം.സദാനന്ദൻ റിപ്പോർട്ട് അവതരിപ്പിച്ചു. ജോയിന്റ് സെക്രട്ടറി കമലകാന്തൻ സ്വാഗതവും ഉണ്ണി പാലത്തിങ്കാൽ നന്ദിയും പറഞ്ഞു. ഭാരവാഹികൾ:യു.തമ്പാൻ നായർ( പ്രസിഡന്റ്), , എം.സദാനന്ദൻ(സെക്രട്ടറി ),ഉണ്ണി പാലത്തിങ്കാൽ (ട്രഷറർ ).
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |