
കാഞ്ഞങ്ങാട് : നാഗ്പൂരിൽ നടന്ന നോൺ സ്റ്റോപ്പ് സ്കേറ്റിംഗിൽ കാഞ്ഞങ്ങാട് ക്രൈസ്റ്റ് സി.എം.ഐ പബ്ലിക് സ്കൂളിലെ 10 വിദ്യാർത്ഥിൾ ലണ്ടൻ ബുക്ക് ഓഫ് വേൾഡ് റെക്കോർഡിൽ ഇടംനേടി.അഞ്ചാം ക്ലാസ് വിദ്യാർത്ഥികളായ മാണിക്കോത്തെ മെർവിൻ ഷിബു, കാഞ്ഞങ്ങാട്ടെ നക്ഷ് നിതിൻ ,കാഞ്ഞങ്ങാട് കുന്നുമ്മൽ അമൻ മനോജ്, തെക്കേപുരത്തെ റഹ്മാൻ മെഹ്റാസ് എന്നിവരും ആറാം ക്ലാസ് വിദ്യാർത്ഥികളായ ദുർഗ്ഗാസ്കൂളിന് സമീപത്തെ എച്ച്.വിഷ്ണുപൈ,അടോട്ടെ ടി.വി.അരശിൻ ,ഏഴാം വിദ്യാർത്ഥികളായ കാഞ്ഞങ്ങാട് സൗത്തിലെ നെഹാൻ നാസർ, ചെറുവത്തൂർ മയ്യിച്ചയിലെ നെഹൽ ഷാജു, എട്ടാം ക്ലാസ് വിദ്യാർത്ഥികളായ ചിത്താരിയിലെ അമൻ മണികണ്ഠൻ, അടോട്ടെ പി.ആദിദേവ് എന്നിവർ 1.25.25 മണിക്കൂറിൽ മത്സരം പൂർത്തിയാക്കിയാണ് നേട്ടത്തിലെത്തിയത്. സ്പീഡ് സ്കേറ്റിംഗിൽ കെ.എൻ സുരേഷ്, എം.കെ.ശരത് , പി അർജുൻ എന്നിവരാണ് പരിശീലിപ്പിച്ചത്. കുട്ടികളെ പ്രിൻസിപ്പൽ ഫാദർ ജോർജ്ജ് പുഞ്ചായിൽ അഭിനന്ദിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |