
പാപ്പിനിശ്ശേരി: പാപ്പിനിശ്ശേരി ഗ്രാമ പഞ്ചായത്ത് സമ്പൂർണ്ണ ശുചിത്വ, അതിദാരിദ്ര്യ വിമുക്ത പഞ്ചായത്ത് ആയി പ്രഖ്യാപിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.വി.സുശീലയുടെ അദ്ധ്യക്ഷതയിൽ കെ.വി.സുമേഷ് എം.എൽ.എ പ്രഖ്യാപനം നടത്തി. അതിദാരിദ്ര്യ പ്രഖ്യാപന റിപ്പോർട്ട് വി.ഇ.ഒ സീമയും സമ്പൂർണ ശുചിത്വ പ്രഖ്യാപന റിപ്പോർട്ട് ഹെൽത്ത് ഇൻസ്‌പെക്ടർ കെ.വി.സുമിലും അവതരിപ്പിച്ചു. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ പി.വി.അജിത , ഹരിതകേരള മിഷൻ ജില്ലാ കോ ഓർഡിനേറ്റർ സുനിൽ ദത്തൻ, ശുചിത്വ മിഷൻ കോ ഓർഡിനേറ്റർ മോഹനൻ, മുൻ പഞ്ചായത്ത് പ്രസിഡന്റ് കെ.നാരായണൻ, ടി.വി.രാജീവൻ, മെഡിക്കൽ ഓഫീസർ ഡോ.അനീഷ്, ടി.കെ.പ്രമോദ്, പി.പി.മാലിനി തുടങ്ങിയവർ സംസാരിച്ചു.വൈസ് പ്രസിഡന്റ് കെ.പ്രദീപ് കുമാർ സ്വാഗതവും കെ.ശോഭന നന്ദിയും പ്രകാശിപ്പിച്ചു. ചടങ്ങിൽ മികച്ച ഹരിത ഭവനം, സ്ഥാപനം, ടൌൺ, വാർഡ്, അംഗനവടി, അയൽക്കൂട്ടം, കച്ചവട സ്ഥാപനം തുടങ്ങിയവരുടെ പ്രഖ്യാപനവും നടത്തി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |