
പയ്യന്നൂർ: ലോക നാട ദിനാഘോഷത്തോടനുബന്ധിച്ച് ആപ്ത പയ്യന്നൂർ , കുറുന്തിൽ കൃഷ്ണൻ ഫൗണ്ടേഷന്റെ സഹകരണത്തോടെ പയ്യന്നൂരിലെ മുപ്പതോളം ശബ്ദ- വെളിച്ച സാങ്കേതിക പ്രവർത്തകരെയും സംഗീത നാടക അക്കാഡമി ഗുരുപൂജ പുരസ്കാരം നേടിയ എം.ടി.അന്നൂർ , ഭാരത് ഭവൻ നെടുമുടി വേണു പുരസ്കാര ജേതാവ് ഉദിനൂർ ബാലഗോപാലൻ എന്നിവരെയും ആദരിച്ചു. ശബ്ദവും വെളിച്ചവും എന്ന പേരിൽ നടന്ന പരിപാടി ടി.ഐ.മധുസൂദനൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. പി.യു.രാജൻ അദ്ധ്യക്ഷത വഹിച്ചു. ഡോ.വി.എം.സന്തോഷ് ആധരഭാഷണവും പ്രദീപ്കുമാർ കണ്ണഞ്ചേരി നാടകദിന സന്ദേശവും നൽകി. പത്മൻ വെങ്ങര, കെ.സി കൃഷ്ണൻ, കെ.പി.കൃഷ്ണൻ, എൻ.കെ.ഭാസ്ക്കരൻ, എ.വി.ഗോവിന്ദൻ, കെ.കെ.വേണുഗോപാൽ പ്രസംഗിച്ചു. എൻ.വി.രാഘവൻ സ്വാഗതവും ബാബു കലിയന്തിൽ നന്ദിയും പറഞ്ഞു. അശ്വതി സന്ദീപ് നാടക ഗാനങ്ങളും, പയ്യന്നൂർ ഗോൾഡൻ തിയ്യറ്റർ 'ഗുഡ് നൈറ്റ് 'നാടകവും അവതരിപ്പിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |