SignIn
Kerala Kaumudi Online
Thursday, 22 October 2026 5.49 PM IST

ബി.ഡി.ജെ.എസ് ദുരിതനിവൃത്തി യാത്രയ്ക്ക് ഇരിട്ടിയിൽ സമാപനം

bdjs

ഇരിട്ടി:വന്യജീവി ആക്രമണങ്ങൾക്കെതിരെ ശാശ്വത പരിഹാരം കാണുക,70 വയസ്സിന് മുകളിലുള്ള മുതിർന്ന പൗരന്മാരുടെ ആയുഷ്ഭാരത് പദ്ധതി കേരളത്തിൽ നടപ്പിലാക്കുക,തെരുവുനായ ആക്രമണം,മയക്കുമരുന്ന് തുടങ്ങിയ സാമൂഹിക വിപത്തുകൾക്ക് ശാശ്വത പരിഹാരം കാണുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ബി.ഡി.ജെ.എസ് ജില്ലാ അദ്ധ്യക്ഷൻ പൈലി വാത്യാട്ടിന്റെ നേതൃത്വത്തിലുള്ള ദുരിത നിവൃത്തിയാത്ര ഇരിട്ടിയിൽ സമാപിച്ചു. ബി.ഡി.ജെ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി അരയാക്കണ്ടി സന്തോഷിന്റെ നേതൃത്വത്തിൽ നടന്ന സമാപനസമ്മേളനം സംസ്ഥാനപ്രസിഡന്റ് അഡ്വ.രാജൻ മഞ്ചേരി ഉദ്ഘാടനം ചെയ്തു.

കെ.വി. അജി അദ്ധ്യക്ഷത വഹിച്ചു.ഇ. മനീഷ് സ്വാഗതവും ജാഥ ക്യാപ്റ്റൻ പൈലി വത്യാട്ട് നന്ദിയും പറഞ്ഞു.ജിതേഷ് വിജയൻ,ബാബു പൂതം പാറ,നിർമ്മല അനിരുദ്ധൻ,അർജ്ജുൻ അരയാക്കണ്ടി,ജയേഷ് വടകര,സതീഷ് ചന്ദ്രൻ,കെ.പി.രാജൻ പൊയിലൂർ,കെ.കെ.സോമൻ,സുരേന്ദ്രൻ താടി,എം.കെ.രാജീവൻ,ശ്രീനിവാസൻ പനക്കൽ,ബാലചന്ദ്രൻ, കനകരാജ് എന്നിവർ പങ്കെടുത്തു.ചെറുപുഴയിൽ ബി.ഡി.ജെ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി അരയാക്കണ്ടി സന്തോഷാണ് ദുരിതനിവൃത്തിയാത്ര ഉദ്ഘാടനം ചെയ്തത്.

കേളകത്ത് നൽകിയ സ്വീകരണത്തിൽ വാസു പൊയിലൂർ,ശ്രീനി പനക്കൽ, ബി.ജെ.പി കണ്ണൂർ ജില്ല പ്രസിഡണ്ട് ബിജു എളക്കുഴി, സംസ്ഥാന സമിതി അംഗം ജയപ്രകാശ്, പി.ജി.സന്തോഷ്, വ്യാപാരി വ്യവസായി സംഘം ജില്ലാ കമ്മറ്റി മെമ്പർ ഡിന്റോ തുടങ്ങിയവരും സംസാരിച്ചു.

വന്യമൃഗങ്ങൾക്ക് കാട്ടിനുള്ളിൽ ആവാസവ്യവസ്ഥ ഒരുക്കണം: അരയാക്കണ്ടി സന്തോഷ്

മറ്റ് സംസ്ഥാനങ്ങളിൽ വന്യമൃഗങ്ങളുടെ ആവാസവ്യവസ്ഥ കാട്ടിനുള്ളിൽ സൃഷ്ടിച്ചുനൽകാൻ സർക്കാരുകൾക്ക് സാധിക്കുന്നുവെന്ന് ബി.ഡി.ജെ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി അരയാക്കണ്ടി സന്തോഷ് ഉദ്ഘാടനപ്രസംഗത്തിൽ പറഞ്ഞു. കേരള സർക്കാർ വന്യ ജീവികൾക്ക് കൊടുക്കുന്നത്ര പരിഗണന പോലും ജനങ്ങൾക്ക് കൊടുക്കുന്നില്ല.
തൊട്ടടുത്ത സംസ്ഥാനങ്ങൾ ആനകൾക്ക് വെള്ളം കുടിക്കുന്നതിനും സമയാസമയങ്ങളിൽ അതിനുള്ള ഭക്ഷണം കൊടുക്കുന്നതിനുമായി ഭാരിച്ച തുക ചെലവഴിക്കുന്നുണ്ട്. അത് മനുഷ്യ ജീവനെ രക്ഷിക്കാൻ വേണ്ടിയാണെന്ന തിരിച്ചറിവ് അവിടുത്തെ സമൂഹങ്ങൾക്കുണ്ടെന്നതും അറിയണം. ലഹരി അടക്കമുള്ള സാമൂഹ്യവിപത്തുകളിൽ സർക്കാരിന്റെ സമീപനം മാറണമെന്നും അരയാക്കണ്ടി സന്തോഷ് പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL