SignIn
Kerala Kaumudi Online
Thursday, 22 October 2026 5.51 PM IST

ലോകപ്രശസ്ത ശില്പി വത്സൻ കൂർമ്മ കൊല്ലേരിയുടെ മേൽനോട്ടം മാലിന്യം മനോഹാരിതയ്ക്ക് വഴിമാറി; ഹിറ്റായി പാട്യം സീറോ പാർക്ക്

patyam-park

പാനൂർ:കൂത്തുപറമ്പ് - പാനൂർ റോഡരികിൽ പാട്യം വില്ലേജ് ഓഫീസ് കെട്ടിടത്തോട് ചേർന്ന സ്ഥലം രണ്ടുദിവസം മുമ്പുവരെ മാലിന്യം കുന്നുകൂടിയും കാടുപിടിച്ചും വൃത്തിഹീനമായി കിടന്നയിടമായിരുന്നു. ലോക പ്രശസ്ത ശില്പി വത്സൻ കൂർമ്മ കൊല്ലേരിയുടെ മേൽനോട്ടത്തിൽ രണ്ടുദിവസം കൊണ്ട് കണ്ണിന് കുളിർമ്മ നൽകുന്ന മനോഹരമായ പാർക്കായി മാറിയതിന്റെ അമ്പരപ്പിലും അത്ഭുതത്തിലുമാണ് ഇവിടത്തുകാർ.

ഇന്നലെ പാട്യം ഗ്രാമപഞ്ചായത്തിന്റെ മാലിന്യമുക്തം നവകേരളം പരിപാടിയുടെ സ്മരണ നിലനിർത്തുന്ന ഇടമായി ഇടം പിടിച്ചിരിക്കുകയാണ് ഈ പാർക്ക്. മരങ്ങളുടെ തണലുകളെ ഉപയോഗപ്പെടുത്തുകയും ഇരിപ്പിടങ്ങളൊരുക്കിയും പാഴ് വസ്തുക്കൾ കൊണ്ട് കമനീയമാണ് പാട്യം സീറോ പാർക്ക്.

പാട്യം വെസ്റ്റ് യു.പി സ്കൂളിലെ പി.പത്മനാഭൻ അടക്കമുള്ള അദ്ധ്യാപകരുടെ നേതൃത്വത്തിൽ കനാൽകരയിലും പഴശ്ശി ഇറിഗേഷന്റെ ഭാഗമായുള്ള ഒഴിഞ്ഞു കിടക്കുന്ന സ്ഥലങ്ങളിലും നട്ടുപിടിപ്പിത്ത് വളർത്തിയെടുത്ത മരങ്ങളാണ് സീറോ പാർക്കിലെ താരങ്ങൾ. പ്ലാവ്, ഉപ്പില, തേക്ക്, തുടങ്ങിയ പലതരം വൃക്ഷങ്ങൾ ഇവിടെയുണ്ട്. നട്ടുപിടിപ്പിച്ച കാലത്ത് ഓരോ വിദ്യാർത്ഥികളുടെ പേരിൽ അറിയപ്പെട്ടിരുന്നുവെന്ന വൈകാരികതയും ഈ മരങ്ങൾക്കുണ്ട്. ജീവകാരുണ്യ പ്രവർത്തകൻ ഷിക്കാഗോ സുകുമാരനാണ് 12 സിമന്റ് ബെഞ്ചുകൾ നിർമ്മിക്കാൻ സംഭാവന നൽകിയത്. ഇതിന് പുറമെ

മുളഉപയോഗിച്ചുള്ള ഊഞ്ഞാലുകൾ,​പഴയ ഓടുകൾകൊണ്ടുള്ള കമനീയമായ ചുറ്റു മതിലുകൾ,​ ചെങ്കല്ല് ഉപയോഗിച്ചുള്ള പ്രവേശനകവാടം എന്നിവയെല്ലാം ചേർന്ന് നയനാനന്ദകരമായ അനുഭവമാണ് സീറോ പാർക്ക്.

"യൂസ്, റീയൂസ്, റീസൈക്കിൾ,റിക്രിയേറ്റീവ് - അറിവും സമയവും നമുക്ക് പുതുതലമുറയ്ക്ക് കൈമാറാനാവണം അത് മറച്ചു

വെക്കരുത് .ഇത്തരമിടം കലാസൃഷ്ടി കേന്ദ്രങ്ങളാവണം. അത് പ്രകൃതിയോടിണങ്ങിയതുമാകണം "- ശില്പി വത്സൻ കൂർമ്മ കൊല്ലേരി

മാതൃകാപരമെന്ന് കെ.പി.മോഹനൻ

തികച്ചും മാതൃകാപരമായ പ്രകൃതിദത്തമായ പാർക്ക് മാലിന്യ മുക്തനവകേരളം' പദ്ധതിയുടെ സ്മരണ നിലനിർത്തുമെന്ന് പാർക്ക് ഉദ്ഘാടനം ചെയ്ത കെ.പി.മോഹനൻ എം.എൽ.എ പറഞ്ഞു. ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് എൻ.വി ഷിനിജ അദ്ധ്യക്ഷത വഹിച്ചു.ശില്പി വത്സൻ കൂർമ്മ കൊല്ലേരി മുഖ്യാതിഥിയായി. കെ.പി.പ്രദീപ് കുമാർ, ടി.സുജാത, ആർ.പിമാരായ സുരേഷ് കുമാർ ,ബാലൻ വയലേരി എന്നിവർ സംസാരിച്ചു. സെക്രട്ടറി സുജിത്ത് കുമാർ പയ്യമ്പള്ളി സ്വാഗതവും എൻ.ഉഷ നന്ദിയും പറഞ്ഞു.എച്ച്.ഐ. എൻ.കമല പ്രതിജ്ഞ ചൊല്ലി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL