
തളിപ്പറമ്പ്: പട്ടുവം മാണുക്കര നെല്ലിയോട്ട് കാലിപ്പറമ്പ് തായ് പരദേവതാക്ഷേത്രത്തിൽ പുന:പ്രതിഷ്ഠയും കളിയാട്ടവും ഏപ്രിൽ രണ്ടു മുതൽ മൂന്നു വരെ നടക്കും. ഇന്ന് രാവിലെ 9.40നും 10.20 ഇടയിൽ നടുവലത്ത് പുടയൂർ ഇല്ലത്ത് വാസുദേവൻ നമ്പൂതിരിപ്പാടിന്റെ കാർമ്മികത്വത്തിൽ പുന:പ്രതിഷ്ഠാകർമ്മം. വൈകുന്നേരം മുതൽ തായ് പരദേവത, ധർമ്മദൈവം, നിടുബാലിയൻ, കന്നിക്കൊരു മകൻ, രക്തചാമുണ്ഡി, വിഷ്ണുമൂർത്തി ,ധൂളിയാൻ ഭവതി, ഗുളികൻ തോറ്റങ്ങൾ. നാളെ രാവിലെ 4 മുതൽ ധർമ്മദൈവം, കന്നിക്കൊരു മകൻ, നിടുബാലിയൻ, രക്തചാമുണ്ഡി, വിഷ്ണുമൂർത്തി , ധൂളിയൻ ഭഗവതി, വടക്കത്തി ഭഗവതി, ഗുളികൻ, തായ് പരദേവത എന്നീ തെയ്യങ്ങളുടെ പുറപ്പാട്. വൈകുന്നേരം ആറാടിക്കൽ ചടങ്ങോടു കൂടി കളിയാട്ട സമാപനം. വാർത്താസമ്മേളനത്തിൽ ക്ഷേത്രം ആഘോഷ കമ്മിറ്റി ഭാരവാഹികളായ കെ.സി രാഘവൻ, എൻ.അനീഷ് കുമാർ, രവീന്ദ്രൻ ഇളംതുരുത്തി, ഷിജു എൻ മാണുക്കര എന്നിവർ പങ്കെടുത്തു .
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |