
മാഹി: ഈസ്റ്റ് പള്ളൂർ അവറോത്ത് ഗവ. മിഡിൽ സ്കൂളിലെ പ്രവേശനോത്സവം മുൻ പ്രധാനാദ്ധ്യാപകനും സിനിമ പിന്നണി ഗായകനുമായ എം.മുസ്തഫ ഉദ്ഘാടനം ചെയ്തു. പ്രധാനാദ്ധ്യാപിക പി.സീതാലക്ഷ്മി അദ്ധ്യക്ഷത വഹിച്ചു. മുതിർന്ന രക്ഷിതാവ് രാമചന്ദ്രൻ കോറോത്ത്, എം.ശരൺ, കെ.ശ്രീജ സംസാരിച്ചു. ടി.സജിത, എ.പി.റിഫാന എന്നിവർ നേതൃത്വം നൽകി. അൽനദേവ്, നക്ഷത്ര, സമൻ, ആയിഷ, ഹൃദിക, വി.തനുഷ്, വാമിക, അലീമ, അബ്ദുറഹിമാൻ, ഇൻഷ, ഇഫ, ഹസ, അനാമിക, സമാൻ എന്നി വിദ്യാർത്ഥികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. പ്രവേശനം നേടിയ മുഴുവൻ കുട്ടികൾക്കും പഠനോപകരണങ്ങൾ സമ്മാനിച്ചു. ചിത്രകലാദ്ധ്യാപകൻ ടി.എം.സജീവൻ ഒരുക്കിയ പെൻസിൽ തോണി കുട്ടികൾക്ക് കൗതുകമമായി മാറി. പുതുച്ചേരി സംസ്ഥാനത്ത് സി.ബി.എസ്.സി. സിലബസ് നടപ്പിലാക്കിയതിന്റെ ഭാഗമായാണ് മാഹിയിലും സർക്കാർ വിദ്യാലയങ്ങൾ ഏപ്രിൽ ഒന്നിന് തുറന്നത്. മേയിലാണ് വേനലവധി.
ചിത്രവിവരണം:പിന്നണി ഗായകൻ എം.മുസ്തഫ ഉദ്ഘാടനം ചെയ്യുന്നു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |