കാഞ്ഞങ്ങാട്: പഞ്ചാബിൽ നടന്ന ആൾ ഇന്ത്യ യൂണിവേഴ്സിറ്റി വടംവലി ചാമ്പ്യൻഷിപ്പിൽ പെൺകുട്ടികളുടെ മത്സരത്തിൽ കണ്ണൂർ യൂണിവേഴ്സിറ്റിക്ക് തിളക്കമാർന്ന വിജയം. അവസാന റൗണ്ടിൽ ഡൽഹി യൂണിവേഴ്സിറ്റിയെയും
കോട്ടയം എം.ജി യൂണിവേഴ്സിറ്റിയെയും പരാജയപ്പെടുത്തിയാണ് കണ്ണൂർ രണ്ടാം സ്ഥാനം നേടിയത്. ടീം അംഗങ്ങൾ: കെ.കെ.അജിന, എയ്ഞ്ചൽ പോൾ, മിത മാമൻ (പിപ്പീൾസ് കോളേജ് മൂന്നാട്), എം.ഡി വിശ്രുദ, എസ്.പി കൃതി (ഗവൺമെന്റ് കോളേജ് കാസർകോട്), ഗോപിക രവീന്ദ്രൻ, ഗായത്രി വിനോദ് (നെഹ്റു കോളേജ് കാഞ്ഞങ്ങാട്), അഭിരാമി മനോജ് (ഡോൺ ബോസ്‌കോ കോളേജ് അങ്ങാടിക്കടവ്), കെ. ആദിഷ (ബ്രണ്ണൻ കോളേജ് തലശ്ശേരി), ജി.എ അമൃത (ഗവൺമെന്റ് ബ്രണ്ണൻ കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ തലശ്ശേരി). രതീഷ് വെള്ളച്ചാൽ, ബാബു കോട്ടപ്പാറ പരിശീലകർ. ടി. അനഘ ചന്ദ്രൻ ടീം മാനേജർ .
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |