ഏഴിലോട്: കുഞ്ഞിമംഗലം വണ്ണാച്ചാൽ യുവധാര ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ ഒരു വർഷം നീണ്ടു നിൽക്കുന്ന രജത ജൂബിലി ആഘോഷത്തിന്റെ ഉദ്ഘാടനം എം. വിജിൻ എം.എൽ.എ നിർവ്വഹിച്ചു. വാർഡ് മെമ്പർ ഇ. സന്ദീപ് അദ്ധ്യക്ഷനായി. സംഘാടക സമിതി രക്ഷാധികാരി വി. ശങ്കരൻ, എൻ.എസ്.എസ് കണ്ണൂർ നോർത്ത് ജില്ലാ കോർഡിനേറ്റർ ശ്രീധരൻ കൈതപ്രം, ജില്ലാ ലൈബ്രറി കൗൺസിൽ അംഗം എ. ശ്രീധരൻ, എൻ.എസ്.എസ് കുഞ്ഞിമംഗലം ജി.എച്ച്.എസ്.എസ്. കോർഡിനേറ്റർ സിന്ധു പടോളി, സംഘാടക സമിതി ചെയർമാൻ കെ. ഹരിദാസൻ, യുവധാര പ്രസിഡന്റ് പി. നിജേഷ് സംസാരിച്ചു. കുഞ്ഞിമംഗലം സ്കൂൾ എൻ.എസ്.എസ്. യൂനിറ്റ് ശേഖരിച്ച പുസ്തകങ്ങൾ ക്ലബ്ബിന് എം.എൽ.എ കൈമാറി. വിവിധ കലാപരിപാടികളും ചെറുപ്പാറ രക്തസാക്ഷി സ്മാരക വായനശാല ആൻഡ് ഗ്രന്ഥാലയം അവതരിപ്പിച്ച ' ജാലകം ' സംഗീത ശില്പവും അരങ്ങേറി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |