പയ്യന്നൂർ: കണ്ടോത്ത് ചെസ്സ് കുടുംബം, കണ്ണൂർ ചെസ് അക്കാഡമിയുമായി സഹകരിച്ച് 27ന് ഏകദിന ചെസ് മത്സരം സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കണ്ടോത്ത് കൂർമ്പ ഓഡിറ്റോറിയത്തിൽ നടക്കുന്ന മത്സരത്തിൽ ഏഴ് മുതൽ 15 വയസ് വരെ വിവിധ വിഭാഗങ്ങളിലും മുതിർന്നവർക്ക് പ്രത്യേകമായും മത്സരമുണ്ടായിരിക്കും. വിജയികൾക്ക് കാഷ് പ്രൈസും ട്രോഫികളും സമ്മാനമായി നൽകും. രാവിലെ 10ന് നഗരസഭ ചെയർപേഴ്സൺ കെ.വി ലളിത ഉദ്ഘാടനം ചെയ്യും. വൈകീട്ട് ടി.ഐ മധുസൂദനൻ എം.എൽ.എ സമ്മാനങ്ങൾ നൽകും. വിവരങ്ങൾക്ക് ഫോൺ: 9422639000, 9995189718. വാർത്താ സമ്മേളനത്തിൽ സംഘാടക സമിതി ചെയർമാൻ കെ.യു രാധാകൃഷ്ണൻ, കൺവീനർ ശിവസ്വാമി വണ്ണാടിൽ, വി.കെ പ്രസന്ന, ഗംഗാധരൻ മേലേടത്ത്, കെ.പി ശ്രീധരൻ, വി.പി രാജീവൻ സംബന്ധിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |