SignIn
Kerala Kaumudi Online
Thursday, 22 October 2026 5.54 PM IST

തൃച്ചംബരം ശ്രീനാരായണഗുരുമന്ദിരത്തിൽ പ്രതിഷ്ഠിക്കാൻ ഗുരുദേവ പഞ്ചലോഹവിഗ്രഹം കണ്ണൂരിൽ എത്തി

guru

പ്രതിഷ്ഠാ കർമ്മം മേയ് ഒന്നിന് പുലർച്ചെ 2.22 നും 3.15നും ഇടയിലുള്ള ശുഭമുഹൂർത്തത്തിൽ

തളിപ്പറമ്പ്: തൃച്ചംബരം ശ്രീ നാരായണ കലാക്ഷേത്രത്തിന്റെ ഇരുപതാം വാർഷികാഘോഷത്തിന്റെ ഭാഗമായി തൃച്ചംബരം ശ്രീനാരായണഗുരു മന്ദിരത്തിലേക്കായി ഗുരു ദേവന്റെ പഞ്ചലോഹ വിഗ്രഹം ഒരുങ്ങി.ചാലക്കുടി ബ്രഹ്മ ശില്പാലയത്തിലെ പൂജാദി കർമ്മങ്ങൾക്ക് ശേഷം ശില്പി ബെന്നി ശാന്തിയിൽ നിന്നും തളിപ്പറമ്പ് നാരായണ കലാക്ഷേത്രം ഭാരവാഹികളായ കെ.വി.വിലാസൻ, പി.രാമകൃഷ്ണൻ, രാജേഷ് പുത്തലത്ത് എന്നിവർ പഞ്ചലോഹ വിഗ്രഹം ഏറ്റുവാങ്ങി കണ്ണൂർ തളാപ്പ് സുന്ദരേശ്വര ക്ഷേത്ര സന്നിധിയിൽ എത്തിച്ചു.

ഇന്ന് വൈകുന്നേരം 3ന് ശ്രീ സുന്ദരേശ്വര ക്ഷേത്രത്തിൽ നിന്നും നിരവധി വാഹനങ്ങളുടെ അകമ്പടിയോടുകൂടി പുറപ്പെടുന്ന വിഗ്രഹ ഘോഷയാത്ര സ്വീകരണങ്ങൾ ഏറ്റുവാങ്ങി തളിപ്പറമ്പ് നഗരപ്രദക്ഷിണം നടത്തി ആറുമണിയോടുകൂടി തൃച്ചംബരം നാരായണ ഗുരു മന്ദിരത്തിൽ എത്തും. വിഗ്രഹം പണി കഴിപ്പിച്ച് സമർപ്പിക്കുന്ന . മൊട്ടമ്മൽ രാജൻ പൂജാദി കർമ്മങ്ങൾക്കായി പ്രതിഷ്ഠാചാര്യൻ ശിവഗിരി മഠത്തിലെ സത്യാനന്ദതീർത്ഥ സ്വാമികൾക്ക് കൈമാറും.തുടർന്ന് ശ്രീസുന്ദരേശ്വര ക്ഷേത്രത്തിലെ മേൽശാന്തി സുരേഷ് ശാന്തിയുടെ നേതൃത്വത്തിൽ പൂജാദി കർമ്മങ്ങൾ നടത്തും. മേയ് ഒന്നിന് പുലർച്ചെ 2.22 നും 3.15നും ഇടയിലുള്ള ശുഭമുഹൂർത്തത്തിൽ തൃച്ചംബരം ശ്രീ നാരായണ ഗുരു മന്ദിരത്തിൽ വിഗ്രഹം പ്രതിഷ്ഠിക്കും.

മേയ് ഒന്നിന് വൈകുന്നേരം 3 മണിക്ക് ഗുരു മന്ദിരപരിസരത്ത് നടക്കുന്ന സാംസ്കാരിക സമ്മേളനം അഡ്വ.എ. കെ.ബാലഗോപാലന്റെ അദ്ധ്യക്ഷതയിൽ . അരയാക്കണ്ടി സന്തോഷ് ഉദ്ഘാടനം ചെയ്യും ചടങ്ങിൽ തളിപ്പറമ്പ് മുൻസിപ്പൽ ചെയർപേഴ്സൺ മുർഷിദ കോങ്ങായി, വൈസ് ചെയർമാൻ കല്ലീങ്കിൽ പത്മനാഭൻ, ശിവഗിരി മഠത്തിലെ സ്വാമി സത്യാനന്ദതീർത്ഥ , സ്വാമി പ്രേമാനന്ദ , പത്മശ്രീ നാരായണ പെരുവണ്ണാൻ, മൊട്ടമ്മൽ രാജൻ, കെ.പ്രഭാകരൻ,ഡോക്ടർ ഹരിപ്രസാദ്, ചെറുവീട്ടിൽ വാസന്തി, കെ.കെ.ധനേന്ദ്രൻ, പി.ആർ.ഭരതൻ, സി വി.ഗിരീശൻ, കെ.പി.ബാലകൃഷ്ണൻ, പി.പി. ജയകുമാർ,കെ.നിഷ., കെ.എസ്.റിയാസ്, പി.രാമദാസ്, ടി.പി.ഖാലിദ് തുടങ്ങിയവർ പ്രസംഗിക്കും . പി.പ്രദീപ്കുമാർ സ്വാഗതവും പി.രാമകൃഷ്ണൻ നന്ദിയും പറയും തുടർന്ന് വിവിധ കലാപരിപാടികളും നടക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL