SignIn
Kerala Kaumudi Online
Thursday, 22 October 2026 7.57 PM IST

പടക്കം, സ്‌ഫോടക വസ്തു, ഡ്രോൺ എന്നിവയ്ക്ക് നിരോധനം, പൊട്ടിക്കരുത് പണി കിട്ടും

cracker

കണ്ണൂർ: ജില്ലയിൽ പടക്കം, സ്‌ഫോടക വസ്തു, ഡ്രോൺ എന്നിവയ്ക്ക് ഒരാഴ്ച നിരോധനം. പടക്കങ്ങളും സ്‌ഫോടക വസ്തുക്കളും വിൽക്കുന്നതും വാങ്ങുന്നതും ഉപയോഗിക്കുന്നതും 17 വരെ നിരോധിച്ചതായാണ് ജില്ലാ കളക്ടർ അരുൺ കെ. വിജയൻ ഉത്തരവിട്ടത്.

രാജ്യത്ത് നിലവിലുള്ള പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് തീരുമാനമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. പടക്കങ്ങളുടെയും സ്‌ഫോടക വസ്തുക്കളുടെയും വില്പനയും ഉപയോഗവും നിരോധിച്ചിട്ടുണ്ട്. പൊതു ഇടങ്ങളിലും സ്വകാര്യ ഇടങ്ങളിലും ഡ്രോണുകൾ പ്രവർത്തിപ്പിക്കരുത്. അവശ്യ സേവനങ്ങൾക്കും ഔദ്യോഗിക കാര്യങ്ങൾക്കുമായി ജില്ലാ ഭരണകൂടത്തിന്റെ അനുവാദത്തോടെ പ്രവർത്തിക്കുന്ന ഏജൻസികളെ നിരോധനത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഭാരതീയ നാഗരിക് സുരക്ഷ സംഹിത 2023ന്റെ വകുപ്പ് 163 പ്രകാരം പൊതുശാന്തിയും സുരക്ഷയും നിലനിർത്തുന്നതിനുള്ള അടിയന്തര ഇടപെടലുകളുടെ ഭാഗമായാണ് തീരുമാനം. ഈ ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ ഭാരതീയ ന്യായ സംഹിത 2023ലെയും നിലവിലുള്ള മ​റ്റു ബാധകമായ നിയമങ്ങളിലെയും വകുപ്പുകൾ പ്രകാരം നിയമനടപടികൾ സ്വീകരിക്കുമെന്നും അറിയിപ്പിലുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, FIREWORKS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL