SignIn
Kerala Kaumudi Online
Thursday, 22 October 2026 6.08 PM IST

കണ്ണൂരിൽ സാന്നിദ്ധ്യമറിയിച്ച് കൊവിഡ് പുതിയതായി അഞ്ച് കേസുകൾ

covid

കണ്ണൂർ: രാജ്യത്താകെ കൊവിഡ് വീണ്ടും റിപ്പോർട്ട് ചെയ്യുന്നതിനിടയിൽ കണ്ണൂരിലും പുതിയ കേസുകൾ തലപൊക്കി. അഞ്ച് പേർക്കാണ് ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. കേരളത്തിൽ 192 കേസുകളാണ് പുതുതായി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നിലവിൽ ജില്ലയിൽ ആശ്വാസകരമായ സാഹചര്യമാണുള്ളതെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ.

രാജ്യത്ത് 5364 ആക്ടീവ് കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതിൽ 1679 പേർ കേരളത്തിലാണ്. ജില്ല ആരോഗ്യ വകുപ്പ് ജാഗ്രതാ നിർദ്ദേശവും നൽകിയിട്ടുണ്ട്. എല്ലാ ദിവസവും ജില്ലാ തല യോഗം ചേർന്ന് കൊവിഡ് അവലോകനം ചെയ്യാനുള്ള പ്രവർത്തനങ്ങളും ജില്ലയിൽ ആരംഭിച്ചിട്ടുണ്ട്. ഡയറക്ടറേറ്റ് ഓഫ് ഹെൽത്ത് സർവ്വീസ് പുറത്തിറക്കിയ മാർഗ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ ജില്ലയിൽ പ്രവർത്തനങ്ങൾ നടന്നുവരുന്നതായും അധികാരികൾ അറിയിച്ചു.

പരിശോധന പ്രധാനം

കൊവിഡ് ലക്ഷണങ്ങളുമായി ആശുപത്രിയിൽ എത്തുന്നവർക്ക് നിർബന്ധമായും കൊവിഡ് പരിശോധന നടത്തണമെന്ന നിർദ്ദേശവും മെഡിക്കൽ ഓഫീസർമാർക്ക് ജില്ലാ ആരോഗ്യ വകുപ്പ് നൽകിയിട്ടുണ്ട്. ജ​ല​ദോ​ഷം, തൊ​ണ്ട​വേ​ദ​ന, ചു​മ, ശ്വാ​സ​ത​ട​സ്സം തു​ട​ങ്ങി​യ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ഉ​ള്ള​വ​ർ പൊ​തു​യി​ട​ങ്ങ​ളി​ൽ മാ​സ്ക് ധ​രി​ക്കാ​നും നി​ർ​ദേ​ശ​മു​ണ്ട്. കൊ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തുന്ന ജി​ല്ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളും ലാ​ബു​ക​ളും, റാ​പി​ഡ് ആ​ന്റി​ജ​ൻ, ആ​ർ.​ടി.​പി.​സി.​ആ​ർ, ട്രൂ ​നാ​റ്റ് പ​രി​ശോ​ധ​ന ഫ​ലം ഔ​ദ്യോ​ഗി​ക പോ​ർട്ട​ലുകളിൽ രേഖപ്പെടുത്താനും നി‌ർദ്ദേശം നൽകിയിട്ടുണ്ട്. പരിശോധന ഫലങ്ങൾ നെഗറ്റീവാണെങ്കിലും രേഖപ്പെടുത്തേണ്ടതുണ്ട്. കൊവിഡ് മഹാമാരിയുടെ കാലയളവിന് ശേഷം ഇടവേളകളിൽ ചിലയിടങ്ങളിൽ കേസുകൾ റിപ്പോർട്ട് ചെയ്യാറുണ്ടെങ്കിലും ജാഗ്രത നിർദ്ദേശങ്ങളോ മറ്റ് മുൻ കരുതലുകളോ ഉണ്ടാകാറില്ല. സംസ്ഥാനത്ത് കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിലാണ് ആരോഗ്യ വകുപ്പ് ജാഗ്രത നിർദ്ദേശങ്ങളും മുൻ കരുതലുകളും ഇറക്കിയിരിക്കുന്നത്.

സംസ്ഥാനത്ത് രണ്ട് മരണം

കൊവിഡ് ബാധിച്ച് സംസ്ഥാനത്ത് രണ്ട് മരണങ്ങളാണ് സ്ഥിരീകരിച്ചിരിക്കുന്നത്. 74 വയസുകാരിയും 79 വയസുകാരനുമാണ് മരിച്ചത്. മരിച്ചവരെല്ലാം പ്രായക്കൂടുതലുള്ളവരും ഡയബറ്റിസ്, ഹൈപ്പർ ടെൻഷൻ, ന്യൂമോണിയ തുടങ്ങിയ രോഗങ്ങളിലേതെങ്കിലും ബാധിച്ചവരുമായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി.

കാസർകോട്ട് 16 കാരൻ ആശുപത്രിയിൽ

കാസർകോട് ബദിയടുക്ക സ്വദേശിയായ പതിനാറുകാരനെ കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കുട്ടിയെ പരിശോധിച്ചതിൽ രോഗം സ്ഥിരീകരിച്ചു. പതിനാറുകാരനെ ജില്ലാ ആശുപത്രിയിലെ ഐസോലഷൻ വാർഡിലേക്ക് മാറ്റി.ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും എന്നാൽ ജാഗ്രത പുലർത്തണമെന്നും ജില്ലാ ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.

പേടിക്കേണ്ട സാഹചര്യങ്ങളൊന്നും ജില്ലയിലില്ല. ആരോഗ്യ വകുപ്പ് നിർദ്ദേശങ്ങൾ പുറത്തു വിട്ടിട്ടുണ്ട്. ഇത് പാലിക്കാത്തവർക്കെതിരെ കർശന നടപടി എടുക്കും. ജില്ല ആരോഗ്യ വകുപ്പ് അധികൃതർ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL