SignIn
Kerala Kaumudi Online
Thursday, 22 October 2026 6.51 PM IST

മഹിള അസോസിയേഷൻ പ്രതിഷേധ മാർച്ച്

mahila-march

കാഞ്ഞങ്ങാട്: അഹമ്മദാബാദിൽ ഉണ്ടായ വിമാന അപകടത്തിൽ മരണപ്പെട്ട രഞ്ജിത ജി.നായർക്കെതിരെ മോശം പരാമർശം നടത്തിയ വെള്ളരിക്കുണ്ട് ഡെപ്യൂട്ടി തഹസിൽദാർ പവിത്രന്റെ ഹീനമായ നടപടിയിൽ പ്രതിഷേധിച്ച് ജനാധിപത്യ മഹിളാ അസോസിയേഷൻ കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റി പ്രകടനം നടത്തി.കാഞ്ഞങ്ങാട് പട്ടണത്തിൽ നിന്നും പ്രതിഷേധ മാർച്ച് ആരംഭിച്ചു.തുടർന്ന് പുതിയ കോട്ട സിവിൽ സ്റ്റേഷനു മുന്നിൽ നടത്തിയ പ്രതിഷേധ യോഗം ജനാധിപത്യ മഹിളാ അസോസിയേഷൻ കേന്ദ്ര കമ്മിറ്റി അംഗം ഇ.പത്മാവതി ഉദ്ഘാടനം ചെയ്തു.ഏരിയാ പ്രസിഡന്റ് പി.എ.ശകുന്തള അദ്ധ്യക്ഷത വഹിച്ചു.ദേവി രവീന്ദ്രൻ, കെ.വി.സുജാത, എം.ഗൗരി,കെ.രുക്മണി, ഫൗസിയ ഷെരീഫ്, പി.ബിന്ദു, ഇ.വി. പത്മിനി എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറി സുനു ഗംഗാധരൻ സ്വാഗതം പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL