SignIn
Kerala Kaumudi Online
Thursday, 22 October 2026 7.57 PM IST

കണ്ണുകെട്ടി മാർച്ച്‌ നടത്തി

leeg-

കാഞ്ഞങ്ങാട് :അഹമ്മദാബാദ് വിമാന ദുരന്തത്തിൽ മരിച്ച പത്തനംതിട്ടയിലെ സഹോദരി രഞ്ജിതയെ വെള്ളരിക്കുണ്ട് ഡെപ്യൂട്ടി തഹസിൽദാർ പവിത്രൻ അധിക്ഷേപിച്ചതിൽ പ്രതിഷേധിച്ച് കാഞ്ഞങ്ങാട് മണ്ഡലം വനിതാലീഗ് കമ്മിറ്റി കണ്ണ് കെട്ടി പ്രതിഷേധിച്ചു.കുടംബം നോക്കാൻ വേണ്ടി വിദേശരാജ്യങ്ങളിൽ ജോലിക്ക് പോകുന്ന സ്ത്രീകളെയാകെയും സ്ത്രീത്വത്തെയും അപമാനിച്ച് നാടിനാകെ അപമാനമായ ടി ഉദ്യോഗസ്ഥനെ പൂർണ്ണമായും ജോലിയിൽ നിന്നും നീക്കം ചെയ്ത് ശക്തമായ ശിക്ഷാ നടപടികൾക്ക് വിധേയമാക്കണമെന്ന് വനിതാലീഗ് ആവശ്യപ്പെട്ടു.ആർ.ഡി.ഒക്ക് വനിത ലീഗ് പ്രവർത്തകർ പരാതിയും നൽകി. മണ്ഡലം പ്രസിഡന്റ് ഖദീജ ഹമീദിന്റെ അദ്ധ്യക്ഷതയിൽ ജില്ലാ വൈസ് പ്രസിഡന്റ് ടി.കെ.സുമയ്യ ഉദ്ഘാടനം ചെയ്തു.ജില്ലാ സെക്രട്ടറി ആയിഷ ഫർസാന,കാഞ്ഞങ്ങാട് മുനിസിപ്പൽ പ്രസിഡന്റ് സി.എച്ച് സുബൈദ തുടങ്ങിയവർ സംസാരിച്ചു.ഖൈറുനീസ കമാൽ,ആയിഷ ,ഷാക്കിറ,റഹ്മത്ത് മജീദ്,ഹസീന റസാക്ക്,അനീസ ഹംസ,അസ്മ മാങ്കുൽ,സക്കീന കുളിയങ്കാൽ,സക്കീന യൂസഫ്,നബീസത്ത്,ബുഷ്റ ,നസീമ തുടങ്ങിയവർ സംബന്ധിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി ഷീബ ഉമ്മർ സ്വാഗതവും ഹാജറ സലാം നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, MARCH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL