SignIn
Kerala Kaumudi Online
Thursday, 22 October 2026 11.29 PM IST

 ജലവിഭവ മാനേജ്‌മെന്റിൽ മുന്നിലെത്താൻ സംസ്ഥാനം: സംസ്ഥാനത്തെ ആദ്യ ജില്ലാ ജലബഡ്ജറ്റ് കണ്ണൂരിൽ

watter

കണ്ണൂർ: സംസ്ഥാനത്തെ ആദ്യത്തെ ജില്ലാ ജലബഡ്ജറ്റ് കണ്ണൂർ ജില്ലയിൽ തയ്യാറാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിൽ. ജില്ലയിലെ ജലവിഭവങ്ങളുടെ ലഭ്യത, ഉപയോഗം, ഭാവി ആസൂത്രണം എന്നിവയുടെ സമഗ്രമായ വിശകലനം ജലബഡ്ജറ്റിൽ ഉൾപ്പെടുത്തും.

ജില്ലയിലെ എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളുടെയും ജലബഡ്ജറ്റ് തയ്യാറായി കഴിഞ്ഞതിനെ തുടർന്നാണ് ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ ജില്ലാതലത്തിൽ സമഗ്രമായ ജലബഡ്ജറ്റ് തയ്യാറാക്കുന്നത്. ജലവിഭവ മാനേജ്‌മെന്റിൽ കേരളത്തിന്റെ മുൻപന്തിയിലെത്താനുള്ള നൂതന സമീപനമാണിത്.

ജില്ലാ പ്ലാനിംഗ് ,​ഭൂജല ഓഫീസ്,​ചെറുകിട ജലസേചനം,​കൃഷി ,​തദ്ദേശസ്വയംഭരണം,​വാട്ടർ അതോറിറ്റി,​സ്റ്റാറ്റിസ്റ്റിക്സ് വകുപ്പുകളുടെ പങ്കാളിത്തത്തോടെയാണ് ജില്ലാ ജല ബഡ്ജറ്റ് തയ്യാറാക്കുന്നത്. ഭൂമിശാസ്ത്രപരമായി വർഗീകരിച്ചായിരിക്കും ജല വിനിയോഗം അടയാളപ്പെടുത്തുന്നത്.മലനാട് ,​ഇടനാട്,​തീരം എന്നിങ്ങനെ പ്രദേശങ്ങളാക്കി ഇതിനായി തരംതിരിക്കും.

ജലം കൂടുതൽ ഉപയോഗിക്കുന്ന പ്രദേശങ്ങൾ കുറഞ്ഞ തോതിൽ ഉപയോഗിക്കുന്ന പ്രദേശങ്ങൾ എന്നിങ്ങനെയും പ്രദേശങ്ങളെ വർഗീകരിക്കും.

പൊതു കുളങ്ങൾ,​തോടുകൾ,​മറ്റു ജലസംഭരണികൾ എന്നിവ ബഡ്ജറ്റിൽ അടയാളപ്പെടുത്തും.തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജലത്തിന്റെ ഗുണനിലവാരം,​പുഴവെള്ളത്തിന്റെ ഗുണനിലവാരം എന്നിവയും ഇതിൽ വിലയിരുത്തപ്പെടും.


വെല്ലുവിളികൾ തിരിച്ചറിഞ്ഞ് ജലസംരക്ഷണം
ഉപ്പുവെള്ളം കയറുന്ന പ്രദേശങ്ങൾ
വെള്ളക്കെട്ട് അനുഭവപ്പെടുന്ന പ്രദേശങ്ങൾ
വരൾച്ച ബാധിത പ്രദേശങ്ങൾ

ഗുണനിലവാര പരിശോധന


ഭാവിയിലേക്കുള്ള സാദ്ധ്യതകൾ
 കണ്ണൂർ ജില്ലയിലെ ജലവിഭവ മാനേജ്‌മെന്റിന് ശാസ്ത്രീയമായ അടിത്തറ

മറ്റു ജില്ലകൾക്ക് മാതൃക

സംസ്ഥാനത്തെ ജലസംരക്ഷണ പ്രവർത്തനങ്ങൾക്ക് പുതിയ ദിശാബോധം ലഭിക്കും

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL