SignIn
Kerala Kaumudi Online
Thursday, 22 October 2026 8.00 PM IST

ശ്രീകൃഷ്ണ ജയന്തി സ്വാഗതസംഘം രൂപീകരിച്ചു

jayanthi

പാനൂർ: ശ്രീകൃഷ്ണ ജയന്തി ബാലദിനാഘോഷത്തോടനുബന്ധിച്ച് സെപ്തംബർ 14 ന് നടക്കുന്ന ശ്രീകൃഷ്ണജയന്തി ബാലദിനാഘോഷത്തിന്റെ വിജയത്തിനായി പാനൂരിൽ സ്വാഗതസംഘം രൂപീകരിച്ചു.ബാലഗോകുലം നേതൃത്വത്തിൽ പാനൂർ മേഖലയിൽ നാല് ശോഭാ യാത്രകൾ നടക്കും.സെപ്തംബർ 10ന് പതാക ദിനാചരണവും തുടർന്ന് സാംസ്‌കാരിക പരിപാടികളും നടക്കും.ആഘോഷ കമ്മിറ്റി ഭാരവാഹികളായി അഡ്വ. കെ.അശോകൻ (ചെയർമാൻ), എം.പത്മനാഭൻ (വൈസ് ചെയർമാൻ), കെ.പ്രകാശൻ (ആഘോഷ പ്രമുഖ് ), എ.സി തിലകൻ (സഹ ആഘോഷ പ്രമുഖ് ) തുടങ്ങിയവരെ തിരഞ്ഞെടുത്തു.
പാനൂർ ശക്തി ദുർഗ്ഗം കാര്യാലയത്തിൽ നടന്ന സ്വാഗതസംഘം രൂപീകരണ യോഗത്തിൽ ആർ.എസ്.എസ് ഖണ്ഡ് സംഘചാലക് കെ.പ്രകാശൻ അദ്ധ്യക്ഷത വഹിച്ചു.എൻ.കെ.നാണു , ജിരൺ പ്രസാദ്,അജയൻ പൊയിലൂർ, എ.സി തിലകൻ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL