SignIn
Kerala Kaumudi Online
Thursday, 22 October 2026 12.15 PM IST

മലിനജല പ്രശ്നത്തിന് പരിഹാരം വേണം വോട്ടുതേടി ആക്ഷൻ കമ്മിറ്റി സ്ഥാനാർത്ഥി

1

കാസർകോട്: തദ്ദേശ പോരിൽ മുന്നണി സ്ഥാനാർത്ഥികൾക്ക് ഇടയിൽ ഉഷാറായ വോട്ടുപിടിത്തത്തിലാണ് ബാരിക്കാട് ആക്ഷൻ കമ്മറ്റിയുടെ സ്ഥാനാർത്ഥിയായ റിട്ടയേർഡ് അദ്ധ്യാപിക ബേബി ദാമോദരൻ.ചെങ്കള ഗ്രാമ പഞ്ചായത്തിലെ കല്ലക്കട്ട ഒന്നാം വാർഡിൽ ഡയാലിസിസ് കേന്ദ്രത്തിൽ നിന്നുമുള്ള മലിനജല പ്രശ്നത്തിന് പരിഹാരം കാണാത്തതിൽ പ്രതിഷേധിച്ച് രൂപീകരിച്ച ആക്ഷൻ കമ്മിറ്റി തദ്ദേശതിരഞ്ഞെടുപ്പിൽ ഇറക്കിയ സ്ഥാനാർത്ഥിയാണ് ഇവർ.

തങ്ങളുടെ ആവശ്യം കേൾക്കാത്തതിലുള്ള പ്രതിഷേധമാണ് മുന്നണികളെ വിട്ട് സ്വന്തമായി സ്ഥാനാർത്ഥിയെ നിശ്ചയിച്ചതിന് പിന്നിൽ. ഡയാലിസിസ് കേന്ദ്രത്തിൽ നിന്ന് അശാസ്ത്രീയമായി ഒഴുക്കിവിടുന്ന വെള്ളം മൂലം കിണറുകൾ മലിനമായ വിഷയത്തിൽ സ്വീകരിച്ച നിഷേധാത്മക നിലപാടിൽ പ്രതിഷേധിച്ചാണ് ഇവരുടെ പോര്. ​

മുസ്ലിം ലീഗിന്റെ സിറ്റിംഗ് വാർഡിൽ യു.ഡി.എഫ് സ്ഥാനാർത്ഥി ഹസീന ഇബ്രാഹിം, എൽ.ഡി.എഫ് സ്ഥാനാർത്ഥി പ്രീത എന്നിവരും മത്സരത്തുണ്ട്. ആക്ഷൻ കമ്മിറ്റിക്ക് പിന്തുണ നൽകി ബി.ജെ.പി സ്ഥാനാർത്ഥിയെ നിർത്തിയിട്ടില്ല.

കഴിഞ്ഞ ഒരു വർഷമായി ആക്ഷൻ കമ്മറ്റി സമരത്തിലാണ്.ആക്ഷൻ കമ്മറ്റിയുടെ സജീവ പ്രവർത്തകയായ ബേബി ദാമോദരനെ ജനകീയ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച ചടങ്ങിൽ നൂറുകണക്കിനാളുകൾ പങ്കെടുത്തിരുന്നു.

തിക്കോടി ഗ്രാമപഞ്ചായത്ത് ചെയ്തതുപോലെ ഒരു യോഗം വിളിച്ചു ചേർത്ത് നോട്ടീസ് നൽകിയ സ്ഥാപനം പൂട്ടിക്കാൻ എളുപ്പം കഴിയുമായിരുന്നു. അവിടെ മൂന്നുമാസം സമയം കൊടുത്താണ് രോഗികളെ മറ്റ് ആശുപത്രിയിലേക്ക് മാറ്റി സ്ഥാപനം അടപ്പിച്ചത്. എന്നാൽ ഇവിടെ ഒരു വർഷമായി ഞങ്ങളെ അധികൃതർ ദുരിതത്തിലാക്കുകയാണ്. അതിനെതിരെയുള്ള ജനകീയ സമരമാണ് ഈ സ്ഥാനാർത്ഥിത്വം.

മുഹമ്മദ്‌ ബാരിക്കാട്,(ചെയർമാൻ ആക്ഷൻ കമ്മിറ്റി )

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, ELECTION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL