SignIn
Kerala Kaumudi Online
Saturday, 24 October 2026 11.55 AM IST

മയ്യഴി ഫുട്ബാൾ: സംഘാടക സമിതി

football
മയ്യഴി അഖിലേന്ത്യാ സെവൻസ് ഫുട്ബാൾ ടൂർണ്ണമെന്റിന്റെ സംഘാടക സമിതി ഓഫീസ് പൊലീസ് ഇൻസ്‌പെക്ടർ പി.എ അനിൽകുമാർ ഉദ്ഘാടനം ചെയ്യുന്നു

മാഹി: മയ്യഴിയിലെ കായിക സംസ്‌കാരത്തിന്നു മാഹി സ്‌പോർട്സ് ക്ലബ്ബിന്റെ പങ്ക് നിസ്തുലമാണെന്ന്
നാൽപ്പത്തിരണ്ടാമത് മയ്യഴി അഖിലേന്ത്യാ സെവൻസ് ഫുട്ബാൾ ടൂർണ്ണമെന്റിന്റെ സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്ത് പൊലീസ് ഇൻസ്‌പെക്ടർ പി.എ അനിൽകുമാർ അഭിപ്രായപ്പെട്ടു. പ്രചാഷ് @ ബാബൂട്ടി രചനയും സംവിധാനവും ഗാനാലാപനവും നടത്തിയ ടൂർണ്ണമെന്റ് പ്രചരണ ഗാനത്തിന്റെ പ്രകാശനം ടൂർണ്ണമെന്റ് രക്ഷാധികാരി അഡ്വ. ടി. അശോക് കുമാർ നിർവ്വഹിച്ചു. ടൂർണ്ണമെന്റ് കമ്മിറ്റി ചെയർമാൻ അനിൽ വിലങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. രക്ഷാധികാരി കെ.പി നൗഷാദ്, മുൻ ക്ലബ്ബ് പ്രസിഡന്റ്, കെ.പി സുനിൽകുമാർ, മുൻ ടൂർണ്ണമെന്റ് കമ്മിറ്റി ചെയർമാൻ ജിനോസ് ബഷീർ, ചീഫ് കോച്ച് ടി.ആർ സലീം, സന്തോഷ് ട്രോഫി കളിക്കാരൻ ഉമേഷ് ബാബു, മീഡിയാ കോർഡിനേറ്റർ ശ്രീകുമാർ ഭാനു സംസാരിച്ചു. കെ.സി. നികിലേഷ് സ്വാഗതവും അടിയേരി ജയരാജൻ നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, FOOTBALL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL