SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.56 AM IST

കോടിയേരി മെമ്മോറിയൽ ടൂർണമെന്റ് ഇന്നുമുതൽ

kodiyeri

തലശേരി; സെവൻസ് ഫുട്‌ബോൾ അസോസിയേഷൻ കേരളയുടെ അംഗീകാരത്തോടെ നടത്തുന്ന കോടിയേരി ബാലകൃഷ്ണൻ മെമ്മോറിയൽ എവർ റോളിംഗ് സ്വർണകപ്പിനായുള്ള ഫുട്‌ബോൾ ടൂർണമെന്റ് സീസൺ രണ്ട് മത്സരങ്ങൾ മാർച്ച് ഒന്ന് മുതൽ 22വരെ എരഞ്ഞോളി കിൻഫ്ര പാർക്ക് കുണ്ടാഞ്ചേരി കുഞ്ഞിരാമൻ മാസ്റ്റർ സ്റ്റേഡിയത്തിൽ നടക്കും.മത്സരങ്ങൾ മാർച്ച് ഒന്നിന് വൈകിട്ട് ദേശീയ ഫുട്‌ബോൾ താരം ഐ.എം വിജയൻ ഉദ്ഘാടനം ചെയ്യും.ഫൈനൽ ജേതാക്കൾക്ക് സ്വർണക്കപ്പിനൊപ്പം ഒരു ലക്ഷം രൂപ കാഷ് പ്രൈസും സമ്മാനിക്കും. റണ്ണേഴ്സ്അപിന് കുണ്ടാഞ്ചേരി കുഞ്ഞിരാമൻ മാസ്റ്റർ സ്മാരക ട്രോഫിയും 50000 രൂപയും നൽകും. വിദേശ കളിക്കാർ ഉൾപ്പെടുന്ന 20 ടീമുകൾ മത്സരിക്കും.വാർത്താസമ്മേളനത്തിൽ സംഘാടകസമിതി
ഭാരവാഹികളായ എസ്.കെ അർജുൻ, എ.ബിബിൻ, എം. പ്രജീഷ്, എ.കെ രമ്യ, എം. ഉദയകുമാർ, കെ.സി ശ്രീജിത്ത് എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL