SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.43 AM IST

ഇന്ധന വിലയിൽ ആശങ്ക കരുതലുണ്ടാകുമോ?

petrol

കണ്ണൂർ: മദ്ധ്യപൂർവേഷ്യയിലെ ആക്രമണത്തിന് പിന്നാലെ ഇന്ധനക്ഷാമം വരുമോയെന്ന ആശങ്കയിൽ നാട്.

അടുത്ത മൂന്നാഴ്ച വരെയുള്ള കരുതൽ ശേഖരമുണ്ടെന്ന് അധികൃതർ വെളിപ്പെടുത്തിയിട്ടുണ്ടെങ്കിലും യുദ്ധം ഒരു മാസം നീണ്ടാൽ വലിയ പ്രതിസന്ധിയെ തന്നെ നേരിടേണ്ടിവരുമെന്നാണ് സൂചനകൾ.

യുദ്ധം മുന്നിൽ കണ്ട് രാജ്യത്തെ മുൻനിര എണ്ണ കമ്പനികളെല്ലാം കൂടുതൽ ഇന്ധനം സ്റ്റോക്കായി വെച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തിൽ പെട്ടെന്നുള്ള വില വർദ്ധനവിനോ ഇന്ധനക്ഷാമത്തിനോ ഉള്ള സാഹചര്യമില്ല. തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചതിനെത്തുടർന്നാണ് ഇന്ധനക്ഷാമം സംബന്ധിച്ച ആശങ്ക ഉയർന്നത്.സംഘർഷം നീണ്ടാൽ ഗൾഫ് രാജ്യങ്ങൾ എണ്ണ ഉത്പാദനം നിർത്തിവെക്കാനുള്ള സാഹചര്യമുണ്ടെന്നതാണ് ആശങ്കയുടെ അടിസ്ഥാനം.

അവശ്യസാധനങ്ങളുടെ വില ഉയരാനും നാട്ടിൽ സാമ്പത്തിക ഞെരുക്കം ഉണ്ടാക്കാനും സാദ്ധ്യതയാണ് മറ്റൊന്ന്. ഇതുവഴി പണപ്പെരുപ്പം ഉയർന്ന നിലയിലേക്ക് എത്താനുള്ള സാദ്ധ്യതയും തള്ളിക്കളയാനാകില്ല. അവശ്യ സാധനങ്ങളുടെ വില കുത്തനെ ഉയർന്നാൽ സാധാരക്കാരുടെ ജീവിതം ദുരിതമാവുകയും ചെയ്യും.

പമ്പുകളിലെത്തുന്ന ഉപഭോക്താക്കൾക്ക് എണ്ണ വിലയുമായി ബന്ധപ്പെട്ട ആശങ്കകൾ പങ്കുവെക്കുന്നുണ്ടെന്ന് ജീവനക്കാർ പറയുന്നുണ്ട്. റംസാൻ സീസണായതിനാൽ രാത്രികാലങ്ങളിൽ പമ്പുകളിൽ അധിക തിരക്കാണ്. ക്ഷാമസാദ്ധ്യതയും വില വർദ്ധനവും മുന്നിൽ കണ്ട് ഉപഭോക്താക്കൾ അധികമായി ഇന്ധനം നിറക്കുന്നതും പതിവുകാഴ്ചയാണ്.


നിലവിൽ നിയന്ത്രണ വിധേയം

ആഗോള വിപണിയിൽ എണ്ണവില ബാരലിന് 90 ഡോളർ കടന്ന് കുതിച്ചുയരുമ്പോഴും നാട്ടിൽ പെട്രോൾ ,ഡീസൽ വിലയിൽ മാറ്റമില്ല. കരുതൽ ശേഖരമാണ് വില പിടിച്ചുനിർത്തുന്നതിന് പിന്നിലെന്നാണ് ഈ മേഖലയിലെ വിദഗ്ധർ പറയുന്നത്. പെടുന്നനെയുള്ള വില വർദ്ധനവിന്റെ സാഹചര്യം ഇപ്പോഴില്ലെന്നാണ് ഇവർ പറയുന്നത്.റഷ്യൻ എണ്ണ കൂടി എത്തുന്നതോടെ വിപണിയുടെ സമ്മർദ്ദം കുറയുമെന്നും ഇവർ പറയുന്നു.

ജില്ലയിൽ ഇന്ധന വില
പെട്രോൾ 105.78
ഡീസൽ 94.78

പാചകവാതക സിലിണ്ടർ ബുക്കിംഗിന് നിയന്ത്രണം

വിലവർദ്ധനവിന് പിന്നാലെ രാജ്യത്ത് പാചകവാതക സിലിണ്ടർ ബുക്കിംഗിന് നിയന്ത്രണം. ഒരു സിലിണ്ടർ മാത്രമുള്ള ഉപഭോക്താവിന് 21 ദിവസത്തിന് ശേഷമേ ബുക്ക് ചെയ്യാൻ കഴിയുകയുള്ളൂ. ഇതുവരെ 17 ദിവസം കഴിഞ്ഞാൽ ബുക്ക് ചെയ്യാൻ കഴിയുമായിരുന്നു. രണ്ട് സിലിണ്ടർ ഉള്ളവർക്ക് ഇനി 30 ദിവസത്തിന് ശേഷമേ ബുക്ക് ചെയ്യാൻ സാധിക്കൂ. ഇതോടെ നാട്ടിലെ കാന്റീനുകൾ, ഹോട്ടലുകൾ വലിയ പ്രതിസന്ധിയിലേക്ക് വീണിരിക്കുകയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL