ചപ്പാരപ്പടവ്: മങ്കരയിൽ 12.80 കോടി രൂപ ചിലവിൽ പുതുതായി നിർമ്മിച്ച പാലത്തിന്റെ ഉദ്ഘാടനം എം.വി ഗോവിന്ദൻ എം.എൽ.എ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി. രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജി ഓതറ, തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി ഷിജി, ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രജനി മോഹൻ, പി. പ്രേമലത, ഫസീല ഷംസീർ, അബ്ദുൾ റഹ്മാൻ പെരുവണ, പി.പി സുഭാഷ്, അൽഫിയ സലാം, സി.എം കൃഷ്ണൻ, സാജൻ ജോസഫ്, കൂവേരിക്കാരൻ ബാലകൃഷ്ണൻ, ഇബ്രാഹിംകുട്ടി തിരുവട്ടൂർ, അനിൽചന്ദ്രൻ, രാജേഷ് മാത്യു പുതുപ്പറമ്പിൽ, ജോജി പുളിച്ചമാക്കൽ, പി.ടി മാത്യു, സിസ്റ്റർ സിനി ജോസഫ്, പി.എം മഹേഷ്, ടി.ജെ ആഗസ്തി, ടി. പ്രഭാകരൻ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |