പിലിക്കോട്: കേരള കാർഷിക സർവകലാശാലയുടെ കീഴിലുള്ള പിലിക്കോട് പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിൽ ത്രിദിന അഗ്രി-ഹോർട്ടി മേളയ്ക്കും പൈതൃക വിത്തുത്സവത്തിനും തുടക്കമായി. സന്ദീപ് വാര്യർ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ രാജ്മോഹൻ ഉണ്ണിത്താൻ എം.പി മേള ഉദ്ഘാടനം ചെയ്തു. നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എം മീനാകുമാരി, പിലിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ. കുഞ്ഞിരാമൻ, ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി മെമ്പർ എം. മനു, വാർഡ് മെമ്പർ ടി. ഓമന എന്നിവർ സംസാരിച്ചു. ഉത്തരമേഖലാ അസോസിയേറ്റ് ഡയറക്ടർ ഓഫ് റിസർച്ച് പി.കെ രതീഷ് സ്വാഗതവും ഫാം സൂപ്രണ്ട് എം. ഗീത നന്ദിയും പറഞ്ഞു. മേളയിൽ വിവിധ കാർഷിക വിളകൾ, ഗുണമേന്മയുള്ള നടീൽ വസ്തുക്കൾ, ആധുനിക കാർഷിക സാങ്കേതികവിദ്യകൾ, മൂല്യവർദ്ധിത ഉത്പന്നങ്ങൾ എന്നിവയുടെ പ്രദർശനവും വിപണനവും ക്രമീകരിച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |