SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.10 AM IST

ഖാദി ലേബർ യൂണിയൻ മാർച്ചും ധർണ്ണയും

khadi

കാഞ്ഞങ്ങാട്: ഖാദി മേഖലയിലെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഖാദി ലേബർ യൂണിയൻ (ഐ.എൻ.ടി.യു.സി) മിനി സിവിൽ സ്റ്റേഷൻ മാർച്ചും ധർണയും നടത്തി. ഡി.സി സി പ്രസിഡന്റ് പി.കെ.ഫൈസൽ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് എൻ.ഗംഗാധരൻ അദ്ധ്യക്ഷത വഹിച്ചു. ചന്തുക്കുട്ടി പൊഴുതല,ഉമേശൻ വേളൂർ, പി.വി.ചന്ദ്രശേഖരൻ, കെ.കുഞ്ഞിരാമൻ മാസ്റ്റർ,കെ.വിജയൻ, ഇ.പത്മാവതി,എ.കുഞ്ഞമ്പു കൊല്ലമ്പാറ,പി.വി.സുകുമാരൻ എന്നിവർ സംസാരിച്ചു. യൂണിയൻ ജനറൽ സെക്രട്ടറി ടി.വി.കുഞ്ഞിരാമൻ സ്വാഗതവും സെക്രട്ടറി കെ.പുഷ്പാവതി നന്ദിയും പറഞ്ഞു. കോട്ടച്ചേരി ബസ് സ്റ്രാൻഡ് പരിസരത്ത് നിന്നും ആരംഭിച്ച മാർച്ചിന് പി.റിജ,വി.ജാനകി, എം.രാധിക, കെ.പുഷ്പാവതി,ധന്യ കരിച്ചേരി,എം.യശോദ എന്നിവർ നേതൃത്വം നൽകി.ഖാദി വ്യവസായത്തെ സംരക്ഷിക്കുക,തൊഴിലും കൂലിയും ഉറപ്പ് വരുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ച്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL