
കാസർകോട്: യു.പി.എസ്.സി സിവിൽ സർവീസ് പരീക്ഷയിൽ 167ാം റാങ്ക് നേടി അഭിമാന നേട്ടം കൈവരിച്ച നീലേശ്വരം സ്വദേശിനി കാജൽ രാജുവിനെ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ അനുമോദിച്ചു.ഫോക്കോമെലിയ സിൻഡ്രോം എന്ന അപൂർവ ജന്മനാ ഉണ്ടാകുന്ന രോഗാവസ്ഥ കാരണം വലതു കൈത്തണ്ടയില്ലാതെ ജനിച്ച കാജൽ പരിമിതികളെ ദൃഢനിശ്ചയത്താൽ മറി കടന്നാണ് അപൂർവ്വ നേട്ടം കൈവരിച്ചത്.എ.ഡി.എം കെ.വി ശ്രുതി, ഹുസൂർ ശിരസ്തദാർ സതീഷ്‌കുമാർ എന്നിവരും ജില്ലാകളക്ടർക്കൊപ്പമുണ്ടായിരുന്നു. മാതാപിതാക്കളായ പി.രാജുവും എം.ഷീബ എന്നിവരെയും ജില്ലാഭരണകൂടം അനുമോദനമറിയിച്ചു. 2022 ൽ 910ാം റാങ്ക് നേടി ഇന്ത്യൻ റെയിൽവേ മാനേജ്‌മെന്റ് സർവീസിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കാജൽ ഐ.എ.എസ് എന്ന സ്വപ്ന സാക്ഷാത്കാരമാണ് ഇക്കുറി കൈവരിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |