
പാണത്തൂർ : തദ്ദേശസ്വയംഭരണ വകുപ്പ് അക്ഷരോന്നതി പുസ്തക ശേഖരണ ക്യാമ്പയിനിലൂടെ ശേഖരിച്ച പുസ്തകങ്ങളുടെ വിതരണ ഉദ്ഘാടനം പനത്തടി പഞ്ചായത്തിലെ തിമ്മൻചാൽ സാമൂഹിക പഠന മുറിയിൽ ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ ഒക്ലാവ് കൃഷ്ണൻ നിർവഹിച്ചു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.തദ്ദേശ സ്വയംഭരണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ കെ.വി.ഹരിദാസ് പദ്ധതി വിശദീകരണം നടത്തി. പനത്തടി പഞ്ചായത്ത് പ്രസിഡന്റ് പി.രഘുനാഥ് മുഖ്യാതിഥിയായി. പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ സുപ്രിയ അജിത്, ബ്ലോക്ക് അംഗം ഭവ്യരാജ്, പഞ്ചായത്ത് അംഗം കെ.കെ.വേണുഗോപാൽ തുടങ്ങിയവർ പ്രസംഗിച്ചു വാർഡ് അംഗം എൻ.വിൻസെന്റ് സ്വാഗതവും ഊരുമുപ്പൻ സി.രവി നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |