SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.10 AM IST

പ്രാർത്ഥന മജ്ലിസും ഇഫ്ത്താർ സംഗമവും

ifthar

നീലേശ്വരം: നിടുങ്കണ്ട ഹയാത്തുൽ ഇസ്‌ലാം ജമാഅത്ത് യു.എ.ഇ ശാഖാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രാർത്ഥനാ മജ്‌ലിസും സമൂഹ ഇഫ്താർ സംഗമവും സംഘടിപ്പിച്ചു. ഖത്തീബ് മുഹമ്മദ് അഷ്റഫ്ഫൈസിയുടെ പ്രാർത്ഥന നടത്തി ട്രഷറർ അബ്ദുസമദ് ഹാജി അദ്ധ്യക്ഷത വഹിച്ചു.ജമാഅത്ത് പ്രസിഡന്റ് സി.എച്ച്.മുസ്തഫ ഹാജി സംഗമം ഉദ്ഘാടനം ചെയ്തു. നീലേശ്വരം മുൻസിപ്പൽ ചെയർമാൻ മുഹമ്മദ് റാഫി കൗൺസിലർമാരായ സതീശൻ , ഷജീർ , ഉസ്താദുമാരായ നാസിഹ് തങ്ങൾ, മുഹമ്മദ് നദീർ അൽ - അസ്ഹരി, അസ്ലാം ഹിമമി , യു.ഇ.എ എക്സിക്യുട്ടീവ് ഇഖ്ബാൽ, സയ്യിദ് യാസർ തങ്ങൾ, പി.ടി.എ സുഹൈൽ, ജമാഅത്ത് സെക്രട്ടറി സത്താർ, ചോയ്യമ്പു നിടുങ്കണ്ട, സദാസ് നിലേശ്വരം, രാജു മാസ്റ്റർ നിടുങ്കണ്ട, അഡ്വ.നസീർ,സേതു ബങ്കളം എന്നിവർ പ്രസംഗിച്ചു. ജമാഅത്ത് ജനറൽ സെക്രട്ടറി അബ്ദുൾ നസീർ സ്വാഗതവും വൈസ് പ്രസിഡന്റ് നവാസ് ഹാജി നന്ദിയും പറഞ്ഞു..

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL