
കാഞ്ഞങ്ങാട് : എക്സ് സർവ്വീസസ് ലീഗ് കാഞ്ഞങ്ങാട് ശാഖയുടെ വാർഷിക പൊതുയോഗവും കുടുംബ സംഗമവും മുത്തപ്പനാർ കാവ് ഓഡറ്റോറിയത്തിൽ ജില്ലാ പ്രസിഡന്റ് സ്‌ക്വാഡ്രൻ ലിഡർ (റിട്ട) കെ.നാരായണൻ നായർ ഉദ്ഘാടനം ചെയ്തു. ജയരാജ് നമ്പ്യാർ അദ്ധ്യക്ഷത വഹിച്ചു ജില്ലാ സെക്രട്ടറി വി.ഉണ്ണികൃഷ്ണൻ , എം.വി.വിജയൻ നായർ, ദേവി രവിന്ദ്രൻ,പുഷ്പ ഗോവിന്ദൻ,വസന്ത ശശിധരൻ എന്നിവർ സംസാരിച്ചു. തമ്പാൻ നമ്പ്യാർ പ്രവർത്തന റപ്പോർട്ടു അവതരിപ്പിച്ചു. പി.കെ.കൃഷ്ണൻ നന്ദിയും പറഞ്ഞു.സംസ്ഥാനത്ത് നടന്ന ആചാര്യരത്നം പരീക്ഷയിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ ശ്രീധരൻ എമ്പ്രാന്തിരിയെ ആദരിച്ചു തുടർന്ന് കാഞ്ഞങ്ങാട് എക്സ് സർവ്വീസസ് ലിഗ് വനിതാവിംഗിന്റെ നേതൃത്വത്തിൽ കലാപരിപാടികൾ നടത്തി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |