SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.22 AM IST

ബീച്ച് ഫുട്ബാൾ സംഘാടക സമിതി

sweep

കാസർകോട്: സ്വീപ് ക്യാംപയിനിന്റെ ഭാഗമായി ഏപ്രിൽ രണ്ടിന് വൈകിട്ട് നാിലിന് കാസർകോട് കസബ കടപ്പുറത്ത് കാസർകോട് ജില്ലാ ഭരണകൂടം സംഘടിപ്പിക്കുന്ന ബീച്ച് ഫുട്ബോൾ ടൂർണമെന്റിന് സംഘാടക സമിതി രൂപീകരിച്ചു. സി.ഡി.എസ് ചെയർപേഴ്സൺ ആയിഷ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ സ്വീപ് അസിസ്റ്റന്റ് നോഡൽ ഓഫീസർ ഡി. ഹരിദാസ് പദ്ധതി വിശദീകരിച്ചു.ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ ടൂർണമെന്റ് ഉദ്ഘാടനം ചെയ്യും. കുടുംബശ്രീ സി.ഡി.എസ്, എ.ഡി.എസ് അംഗങ്ങൾ, വിവിധ കായിക ക്ലബ്ബ് പ്രതിനിധികൾ എന്നിവരുടെ സജീവ പങ്കാളിത്തത്തോടെയാണ് മത്സരം സംഘടിപ്പിക്കുന്നത്. സ്വീപ് നോഡൽ ഓഫീസർ കെ. രതീഷ് കുമാർ ജനറൽ കൺവീനറായും ആയിഷ ചെയർപേഴ്സണായുമാണ് സംഘാടകസമിതി. യോഗത്തിൽ മനു , അനുശ്രീ എന്നിവർ സംസാരിച്ചു. ഷൈല സ്വാഗതവും മിന്നു നന്ദിയും രേഖപ്പെടുത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KANNUR, SWEEP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL