SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.48 AM IST

മയ്യഴി വികസനത്തിന് ഒരെ ശബ്ദം: സ്ഥാനാർത്ഥികളുടെ കാഴ്ചപ്പാടുകൾ പലവിധം

janasabdham

മാഹി: ചൂടേറിയ വിമർശനങ്ങളുടെയും അവകാശവാദങ്ങളുടെയും അരങ്ങായി ജനശബ്ദം മാഹി ശ്രീനാരായണ ബി.എഡ്.കോളജ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച മയ്യഴിയങ്കം 2026. രാഷ്ട്രീയവും വികസനവും സംവാദവിഷയമായപ്പോൾ മുന്നണിസ്ഥാനാർത്ഥികളുടെ വാക്കുകൾക്കും ചൂടേറി.

മാഹി ഗവ.നഴ്സിംഗ് കോളജ്, പള്ളൂർ ആശുപത്രി കെട്ടിട സമുച്ചയം, തുറമുഖം, ഇൻഡോർ സ്‌റ്റേഡിയം, പുഴയോര നടപ്പാത തുടങ്ങിയ പദ്ധതികളുടെ പൂർത്തീകരണം തുടങ്ങിയ തന്റെ മുൻ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളെല്ലാം എം.എൽ.എയെന്ന നിലയിൽ നടപ്പിലാക്കാനായെന്നായിരുന്നു രമേശ് പറമ്പത്തിന്റെ വാദം. എന്നാൽ മാഹിയിൽ സമയബന്ധിതമായി ഇവ നടപ്പിലാക്കാനായത് പുതുച്ചേരിയിലെ എൻ.ഡി.എ സർക്കാരിന്റെ മാഹിയോടുള്ള മമത കൊണ്ടുംമലയാളിയായ ലഫ്.ഗവർണ്ണരുടെ പ്രത്യേക താൽപ്പര്യത്താലുമാണെന്നായിരുന്നു എൻ.ഡി.എ സ്ഥാനാർത്ഥി അങ്കവളപ്പിൽ ദിനേശന്റെ അവകാശവാദം. സംസ്ഥാനത്തിന് റവന്യു ഉണ്ടാക്കുന്ന ഏത് വ്യാപാര വ്യവസായ സ്ഥാപനങ്ങളേയും സ്വാഗതം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

പതിനാറുവർഷമായി മുടങ്ങിക്കിടക്കുന്ന മുൻസിപ്പൽ പഞ്ചായത്ത് തിരഞ്ഞെടുപ്പ് നടത്തിക്കിട്ടാൻ സുപ്രീം കോടതിയിൽ നിന്നും അനുകൂലവിധി സമ്പാദിച്ച താൻ തിരഞ്ഞെടുക്കപ്പെട്ടാൽ ആദ്യ പരിഗണന അതിനായിരിക്കുമെന്നുമായിരുന്നു ഇടത് സ്വതന്ത്ര സ്ഥാനാർത്ഥി അഡ്വ.ടി.അശോക് കുമാറിന്റെ വാഗ്ദാനം. ജനശബ്ദം പ്രസിഡന്റ് ചാലക്കര പുരുഷു മോഡറേറ്ററായി .ഷാജി പിണക്കാട്ട് നിയന്ത്രിച്ചു.ടി.എം.സുധാകരൻ സ്വാഗതവും സുരേഷ് പന്തക്കൽ നന്ദിയും പറഞ്ഞു.

കോടികളുടെ വരുമാനം ഖജനാവിൽ എത്തുന്നുണ്ടെങ്കിലും പുതുച്ചേരി സർക്കാർ ദശകങ്ങളായി മയ്യഴിയെ അവഗണിക്കുകയാണ് ജയിച്ചാൽ. മാഹിയിൽ ബസ്സ് സ്റ്റാൻഡ് കം ഗ്രൗണ്ട് നിർമ്മിക്കും.കല്ലായി പന്തക്കൽ റോഡും ,പാറാൽ ചൊക്ലി റോഡും വികസിപ്പിക്കും, ഇന്ത്യയിലേക്കുള്ള ലക്ഷദ്വീപിന്റെ കപ്പൽ വഴിയുള്ള പ്രവേശനം മയ്യഴി വഴിയാക്കാൻ സമ്മർദ്ദം ചെലുത്തും -അഡ്വ.ടി.അശോക് കുമാർ (ഇടത് സ്വതന്ത്രൻ)

ഇന്ന് മയ്യഴിയിൽ കാണുന്ന വൻകിട പദ്ധതികളത്രയും കൊണ്ടുവന്നത് മുൻ ആഭ്യന്തര മന്ത്രി ഇ.വത്സരാജും, മുൻ ഡെപ്യൂട്ടി സ്പീക്കർ എ.വി.ശ്രീധരനുമാണ്. അവർ വെട്ടിത്തെളിയിച്ച വികസന വഴികളിലൂടെ പുതിയ ജനക്ഷേമപദ്ധതികളുമായി മുന്നോട്ട് പോകും- രമേശ് പറമ്പത്ത് ( കോൺഗ്രസ് സ്ഥാനാർത്ഥി).

ഭരണത്തുടർച്ച കിട്ടിയാൽ മാഹി ഗവ.കോളജിൽ 10 ന്യൂ ജെൻ കോഴ്സുകൾ കൊണ്ടുവരും.യൂണിവേഴ്സിറ്റി സെന്ററിന് സ്വന്തം കെട്ടിടം നിർമ്മിക്കും 105 കോടിയുടെ നവീകരിച്ച ശുദ്ധജല പദ്ധതി നടപ്പിലാക്കും(അങ്കവളപ്പിൽ ദിനേശൻ (എൻ.ഡി.എ)

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL