SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.49 AM IST

പരാക്രമം പ്രചരണ ബോർഡുകളോട് മുഴക്കുന്നിൽ സണ്ണി ജോസഫിന്റെ ഫ്ളക്സുകൾ നശിപ്പിച്ചു

sunny

ഇരിട്ടി:മുഴക്കുന്ന് പഞ്ചായത്തിൽ പേരാവൂർ നിയോജകമണ്ഡലം യു ഡി എഫ് സ്ഥാനാർത്ഥി അഡ്വ.സണ്ണി ജോസഫിന്റെ ഫ്‌ളെക്സുകൾ, ബോർഡുകൾ, ബാനറുകൾ എന്നിവ വ്യാപകമായി നശിപ്പിച്ചു.കഴിഞ്ഞ ദിവസം രാത്രി തളിപ്പൊയിൽ, മുഴക്കുന്ന്, കടുക്കാപാലം, നല്ലൂർ, ഓട്ടോമരം തുടങ്ങിയ പ്രദേശങ്ങളിലാണ് പ്രചാരണ ബോർഡുകളും മറ്റും നശിപ്പിക്കപ്പെട്ടത്.

സംഭവവുമായി ബന്ധപ്പെട്ട് പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റി കൺവീനർ കെ.എം. ഗിരീഷ് മുഴക്കുന്ന് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.അതിക്രമത്തിന് പിന്നിൽ സി പി.എം പ്രവർത്തകരാണെന്ന് യു.ഡി.എഫ് ആരോപിച്ചു. ഭീകരാന്തരീക്ഷം ഉണ്ടാക്കി കള്ളവോട്ട് നടത്തുന്നത് സി.പി.എമ്മിന്റെ പതിവാണെന്നും പരാതിയിൽ പറയുന്നു.അതിക്രമത്തിനെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് യു.ഡി.എഫ് നേതൃത്വം ആവശ്യപ്പെട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL