SignIn
Kerala Kaumudi Online
Tuesday, 19 May 2026 8.09 AM IST

ശ്രീ നാരായണ യു.പി സ്‌കൂൾ വാർഷികം

school
പടിയൂർ ശ്രീ നാരായണ യു.പി. സ്‌കൂളിന്റെ വാർഷികാഘോഷം എഴുത്തുകാരൻ രഘുനാഥ കുറുപ്പ് ഉദ്ഘാടനം ചെയ്യുന്നു

ഇരിട്ടി: ശ്രീനാരായണ എ.യു.പി സ്കൂൾ പടിയൂരിന്റെ 74 -ാമത് വാർഷികാഘോഷവും സർവീസിൽ നിന്ന് വിരമിക്കുന്ന അദ്ധ്യാപിക പി. ബിന്ദുവിനുള്ള യാത്രയയപ്പും എഴുത്തുകാരൻ രഘുനാഥ കുറുപ്പ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് സി. രജീഷ് അദ്ധ്യക്ഷത വഹിച്ചു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ. വാസന്തി ഉപഹാര സമർപ്പണവും എസ്.എൻ.ഡി.പി ഇരിട്ടി യൂണിയൻ സെക്രട്ടറി പി.എൻ. ബാബു എൻഡോവ്മെന്റ് വിതരണവും നടത്തി. ലക്കി ഡ്രോ നറുക്കെടുപ്പ് നടത്തി വിജയികൾക്ക് സമ്മാനങ്ങൾ നൽകി. കലാകായിക മത്സരങ്ങളിൽ വിജയിച്ച ഹൗസുകൾക്ക് ഓവറോൾ ട്രോഫികൾ സമ്മാനിച്ചു. എ.എം കൃഷ്ണൻകുട്ടി, കെ.എൻ വിനോദ്, പി. രാജൻ, സിന്ധു സന്തോഷ്, എം.വി ഗീത, എം. അമർദേവ് പ്രസംഗിച്ചു. ഹെഡ്മിസ്ട്രസ് പി.ജി സിന്ധു സ്വാഗതവും അദ്ധ്യാപക പ്രതിനിധി പി.കെ സുനന്ദ് നന്ദിയും പറഞ്ഞു. തുടർന്ന് വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളുമുണ്ടായി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KANNUR, SCHOOL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL