SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.48 AM IST

സംസ്ഥാന യൂത്ത് ബോക്സിംഗ് ചാമ്പ്യൻഷിപ്പ് കണ്ണൂരിൽ തുടങ്ങി

youth
സംസ്ഥാന യൂത്ത് ബോക്സിംഗ് ചാമ്പ്യൻഷിപ്പ്

കണ്ണൂർ: ഒമ്പതാമത് കേരള സംസ്ഥാന യൂത്ത് ബോക്സിംഗ് ചാമ്പ്യൻഷിപ്പ് കണ്ണൂരിൽ ആരംഭിച്ചു. മുനിസിപ്പൽ ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കുന്ന ചാമ്പ്യൻഷിപ്പ് കേരള സംസ്ഥാന അമേച്വർ ബോക്സിംഗ് അസോസിയേഷൻ പ്രസിഡന്റ് ഡോ. എൻ.കെ സൂരജ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സ്‌പോർട്സ് കൗൺസിൽ മുൻ വൈസ് പ്രസിഡന്റ് ഒ.കെ വിനീഷ് അദ്ധ്യക്ഷത വഹിച്ചു. ദ്രോണാചാര്യ അവാർഡ് ജേതാവ് ഡോ. ഡി. ചന്ദ്രലാൽ മുഖ്യപ്രഭാഷണം നടത്തി. പ്രജു കെ. പോൾ സ്വാഗതവും ജില്ലാ അമേച്വർ ബോക്സിംഗ് അസോസിയേഷൻ സെക്രട്ടറി എസ്.ആർ. ശ്രീജിത്ത് നന്ദിയും പറഞ്ഞു. രണ്ടുദിവസങ്ങളിലായി നടക്കുന്ന ചാമ്പ്യൻഷിപ്പിൽ വിവധ ജില്ലകളിൽ നിന്നായി 350 ഓളം കുട്ടികൾ പങ്കെടുക്കുന്നുണ്ട്. ഇവിടെ വിജയികളാകുന്ന കുട്ടികൾ ഗുവാഹതിയിൽ നടക്കുന്ന ദേശീയ ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ യോഗ്യത നേടും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KANNUR, BOXING
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL