SignIn
Kerala Kaumudi Online
Wednesday, 24 June 2026 10.58 PM IST

എൽ. ഡി. എഫ് പഞ്ചായത്ത്‌ റാലി

cpm-

ചെറുവത്തൂർ: എൽ.ഡി.എഫ് ചെറുവത്തൂർ പഞ്ചായത്ത് റാലി ബാൻഡ് മേളത്തിന്റെ അകമ്പടിയോടെ കയ്യൂർ ജംഗ്ഷനിൽ നിന്നും ആരംഭിച്ചു. ചെറുവത്തൂർ ഇ.എം.എസ് സ്റ്റേഡിയത്തിൽ നടന്ന പൊതുസമ്മേളനം സി.പി. എം മുൻ പോളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലി ഉദ്ഘാടനം ചെയ്തു. മുകേഷ് ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ടി.​ജി.​ശ്രീനി ഒരിയര രചിച്ച് ബാബു പ്രസാദ് മാവിലാടം ആലപിച്ച തീം സോംഗിന്റെ പ്രകാശനവും നടന്നു. സി.പി.എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം.വി.ജയരാജൻ, ജില്ലാ സെക്രട്ടറി എം.രാജഗോപാലൻ എം.എൽ.എ, പി.ജനാർദനൻ, എം.സുമതി, മാധവൻ മണിയറ, രജീഷ് വെള്ളാട്ട്, കെ.ബാലകൃഷ്ണൻ, പി.ഭാർഗവി, എ.അമ്പൂഞ്ഞി, രതീഷ് പുതിയ പുരയിൽ, പി.പത്മിനി എന്നിവർ സംസാരിച്ചു. ടി.നാരായണൻ സ്വാഗതം പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, CPM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL