SignIn
Kerala Kaumudi Online
Wednesday, 24 June 2026 11.10 AM IST

എസ്.വൈ.എസ് സംസ്ഥാന കൗൺസിൽ

sys
എസ്.വൈ.എസ് സംസ്ഥാന കൗൺസിൽ പ്രസിഡന്റ് ഡോ. എ.പി മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി ഉദ്ഘാടനം ചെയ്യുന്നു

കണ്ണൂർ: യുദ്ധത്തിന്റെ കെടുതികൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ പ്രതിസന്ധി കാലത്തെ മറികടക്കാൻ മനുഷ്യ സമൂഹം ഒറ്റക്കെട്ടായി സമാധാന ശ്രമങ്ങളുടെ കൂടെ നിൽക്കണമെന്ന് എസ്.വൈ.എസ് സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്തു. യു.എൻ അടക്കമുള്ള അന്താരാഷ്ട്ര ഏജൻസികളും സംഘങ്ങളും കാര്യക്ഷമമായി ഇടപെടണമെന്നും എസ്.വൈ.എസ് അഭിപ്രായപ്പെട്ടു. രണ്ട് ദിവസങ്ങളിലായി മാട്ടൂലിൽ നടന്ന സംസ്ഥാന കൗൺസിൽ പ്രസിഡന്റ് ഡോ. എ.പി മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി ഉദ്ഘാടനം ചെയ്തു. ഡോ. ഫാറൂഖ് നഈമി അദ്ധ്യക്ഷത വഹിച്ചു. സാദിഖ് സഖാഫി പെരിന്താട്ടീരി വിഷയം അവതരിപ്പിച്ചു. റഹ്മത്തുള്ള സഖാഫി എളമരം, എം. മുഹമ്മദ് സാദിഖ്, ആർ.പി ഹുസൈൻ, അബ്ദുറഷീദ് സഖാഫി മെരുവമ്പായി, അബ്ദുൽ ജലീൽ സഖാഫി കടലുണ്ടി, മുഹമ്മദ് കുഞ്ഞി സഖാഫി പറവൂർ, ഷക്കീർ അരിമ്പ്ര, ഉമർ ഓങ്ങല്ലൂർ, എം.എം ഇബ്രാഹിം എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, SYS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL