SignIn
Kerala Kaumudi Online
Tuesday, 28 July 2026 10.46 AM IST

കുട്ടികളുടെ ബട്ടർഫ്ളൈ സമ്മർ ക്യാമ്പ്

butterfly
'ബട്ടർഫ്ലൈ സമ്മർ ക്യാമ്പ്' കണ്ണൂർ സി.ഡബ്ല്യു.സി ചെയർപേഴ്സൺ അഡ്വക്കറ്റ് എ.പി ഹംസക്കുട്ടി ഉദ്ഘാടനം ചെയ്യുന്നു.

കണ്ണൂർ: കുടുംബ നാഥന്റെ അസാന്നിധ്യത്തിൽ പ്രയാസം അനുഭവിക്കുന്ന കുട്ടികൾക്ക് കൈത്താങ്ങാകുക എന്ന ലക്ഷ്യത്തോടെ തണൽ ചൈൽഡ് ആൻഡ് വുമൺ റെസിലിയൻസ് ടീം നടപ്പിലാക്കുന്ന കുടുംബ കേന്ദ്രിത പരിചരണ പദ്ധതിയുടെ ഭാഗമായി കുട്ടികൾക്കായി പ്രത്യേക വേനൽക്കാല ക്യാമ്പ് സംഘടിപ്പിച്ചു. ഈ പദ്ധതിയുടെ ഭാഗമായുള്ള 'വേനൽ വൈബ് – സീസൺ 2' ക്യാമ്പ് പരമ്പരയിലെ പ്രധാന ഇനമായ 'ബട്ടർഫ്ലൈ ക്യാമ്പ്' ക്യാപറ്റോൾ മാളിലുള്ള തണൽ എർലി ഇന്റർവെൻഷൻ സെന്ററിൽ നടത്തി. കണ്ണൂർ സി.ഡബ്ല്യു.സി ചെയർപേഴ്സൺ അഡ്വക്കറ്റ് എ.പി ഹംസക്കുട്ടി ഉദ്ഘാടനം ചെയ്തു. ഡോക്ടർ അബ്ദുൾ സലാം അദ്ധ്യക്ഷത വഹിച്ചു. വഹീദാ സിദ്ദീഖ് സ്വാഗതവും എൻ രാമചന്ദ്രൻ നന്ദിയും പറഞ്ഞു. സിദ്ദീഖ് പാലോട്ട്, അബ്ദുൽ നാസർ, സുമയ്യ നൗഷാദ്, സാബിറ ഹാരിസ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, CAMP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL