SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.10 AM IST

തിരുനാളിന് കൊടിയേറി

church
കണിച്ചാർ സെന്റ് ജോർജ് ദേവാലയ തിരുനാളിന് കൊടിയേറ്റുന്നു

കണിച്ചാർ: സെന്റ് ജോർജ് ദേവാലയത്തിൽ ഇടവക മദ്ധ്യസ്ഥനായ വി. ഗീവർഗ്ഗീസിന്റെയും വി. സെബസ്ത്യാനോസിന്റെയും തിരുനാൾ മഹോത്സവത്തിന് തുടക്കമായി. ഇന്നലെ നടന്ന കൊടിയേറ്റിനും തിരുകർമ്മങ്ങൾക്കും ഫാ. ജെയ്‌സൺ കോലക്കുന്നേൽ മുഖ്യകാർമികത്വം വഹിച്ചു. തുടർന്നുള്ള തിരുനാൾ ദിനങ്ങളിൽ ഫാദർ സെബാസ്റ്റ്യൻ പൊടിമറ്റം, ഡോ. ഫിലിപ്പ് കവിയിൽ, ഫാദർ ജോസഫ് പാറക്കാലായിൽ, ഫാദർ മാത്യു തെക്കേമുറി, ഫാദർ സെബാസ്റ്റ്യൻ പൊടിമറ്റം എന്നിവർ മുഖ്യകാർമികത്വം വഹിക്കും. രാത്രി എട്ടിന് ചങ്ങനാശ്ശേരി അഥേന തീയേറ്റേഴ്‌സ് അവതരിപ്പിക്കുന്ന നാടകം ജീസസ് ബറാബാസ് അരങ്ങേറും. പ്രധാന തിരുനാൾ ദിനമായ 19ന് തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് ജോസഫ് പാംബ്ലാനിക്ക് സ്വീകരണവും തുടർന്ന് സൺഡേ സ്കൂൾ വെഞ്ചിരിപ്പ് കർമ്മവും നടക്കും. അന്നേദിവസം നടക്കുന്ന തിരുകർമ്മങ്ങൾക്ക് മാർ ജോസഫ് പാംബ്ലാനി മുഖ്യകാർമികത്വം വഹിക്കും. തുടർന്ന് നടക്കുന്ന ലദീഞ്ഞിനും പ്രദക്ഷിണത്തിനും ശേഷം സ്നേഹവിരുന്നും നടക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KANNUR, CHURCH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL