SignIn
Kerala Kaumudi Online
Monday, 27 July 2026 12.49 PM IST

റെയിൽവേ സ്റ്റേഷനിൽ ഡിജിറ്റൽ ലഗേജ് ലോക്കർ സൗകര്യം

digital
കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ പുതിയതായി സ്ഥാപിച്ച ഡിജിറ്റൽ ലഗേജ് ലോക്കർ സംവിധാനം.

കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷനിലും ഡിജിറ്റൽ ലഗേജ് ലോക്കർ സൗകര്യം ആരംഭിച്ചു. അത്യന്തം സുരക്ഷിതത്വത്തോടെ യാത്രക്കാരുടെ ലഗേജുകൾ സൂക്ഷിക്കാനുള്ള സൗകര്യമാണ് കോഴിക്കോട്, തിരൂർ റെയിൽവേ സ്റ്റേഷനുകൾക്ക് പിന്നാലെ കണ്ണൂരിലും ഒരുക്കിയത്. ഒന്നാം നമ്പർ ഫ്ലാറ്റ്‌ഫോമിൽ പ്രവേശന കവാടത്തിനടുത്തായാണ് ലോക്കർ സജ്ജീകരിച്ചത്. ദീർഘദൂര യാത്രക്കാർക്കുൾപ്പെടെ ലോക്കർ സൗകര്യം ഏറെ പ്രയോജനപ്പെടുമെന്ന് കണ്ണൂർ റെയിൽവേ സ്റ്റേഷൻ മാനേജർ എസ്. സജിത്ത്കുമാർ പറഞ്ഞു.

മൊബൈൽ നമ്പർ ഉപയോഗിച്ചുള്ള ഒ.ടി.പി. സ്ഥിരീകരണത്തിലൂടെയാണ് ലോക്കറുകൾ പ്രവർത്തിക്കുന്നത്. മുഴുവൻ സംവിധാനവും സി.സി.ടി.വി. നിരീക്ഷണത്തിലാണ്. സുരക്ഷ, സുതാര്യത, സൗകര്യം എന്നിവ ഉറപ്പാക്കുന്നതിനായി ഡിജിറ്റൽ പേയ്‌മെന്റ് സൗകര്യമാണ് ഏർപ്പെടുത്തിയത്.

മീഡിയം, ലാർജ്, എക്സ്ട്രാലാർജ് എന്നിങ്ങനെ വിവിധ വലിപ്പങ്ങളിൽ ലോക്കറുകൾ ലഭ്യമാണ്. മീഡിയം ആറു മണിക്കൂറിന് 40 രൂപയും ലാർജ് ആറു മണിക്കൂറിന് 100 രൂപയും എക്സ്ട്രാലാർജ് ആറു മണിക്കൂറിന് 140 രൂപയുമാണ് നിരക്കുകൾ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, LOCKER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL