SignIn
Kerala Kaumudi Online
Monday, 27 July 2026 12.37 PM IST

മൂത്തേടത്ത് ബി മേറ്റ്സ് സ്നേഹസംഗമം

moothdath

തളിപ്പറമ്പ്: തളിപ്പറമ്പ് മൂത്തേടത്ത് ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന സ്‌നേഹസംഗമം പ്രശസ്ത ശില്പിയും ചിത്രകാരനുമായ കെ.കെ.ആർ വെങ്ങര ഉദ്ഘാടനം ചെയ്തു. സ്‌കൂളിലെ 1980-81 കാലഘട്ടത്തിലെ എസ്.എസ്.എൽ.സി ബാച്ചാണ് സ്‌നേഹസംഗമത്തിലൂടെ വീണ്ടും ഒത്തുചേർന്നത്.ഉദ്ഘാടന ചടങ്ങുകൾക്ക് ശേഷം പൂർവ്വ വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.തിരുവാതിര, കരോക്കെ സംഗീതം, കസേരകളി, കമ്പവലി തുടങ്ങി വൈവിധ്യമാർന്ന പരിപാടികളാണ് സംഘടിപ്പിച്ചത്.സ്‌നേഹവിരുന്നോടെയാണ് സംഗമം സമാപിച്ചത്.ചടങ്ങിൽ വിനോദ് പട്ടുവം അദ്ധ്യക്ഷത വഹിച്ചു.പ്രോഗ്രാം കമ്മിറ്റി ചെയർമാൻ പ്രേമരാജൻ ചെപ്പനൂൽ കൂട്ടായ്മയുടെ നാൾവഴികൾ അവതരിപ്പിച്ചു.സ്‌കൂൾ മാനേജർ പി.മോഹനചന്ദ്രൻ, പാർത്ഥരാജ്, ടി.വി.എസ് കുമാർ പാളയാട് തുടങ്ങിയവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL