SignIn
Kerala Kaumudi Online
Thursday, 25 June 2026 4.53 AM IST

ഭൗമദിനത്തിൽ കണ്ടൽ നട്ട് എൻ.എസ്.എസ്

kandal

കാഞ്ഞങ്ങാട്: എൻ.സി.സി പടന്നക്കാട് നെഹ്റു കോളേജ് യൂണിറ്റിന്റെ അഭിമുഖ്യത്തിൽ ഭൗമദിനത്തിൽ നീലേശ്വരം പുഴയോരത്ത് പടന്നക്കാട് തൂക്കുപാലത്തിന് സമീപം കണ്ടൽ തൈകൾ നട്ടു. ഭൂമിക്ക് തണൽ, പുഴയോര സംരക്ഷണം എന്നിവ ലക്ഷ്യമിട്ടാണ് ഭ്രാന്തൻ കണ്ടൽ, കമ്മട്ടി, കുറ്റിക്കണ്ടൽ, ഉപ്പുചുള്ളി, ചക്കര കണ്ടൽ തുടങ്ങിയ ഇനങ്ങളിൽ പെട്ട ഇരുന്നൂറ് കണ്ടൽ തൈകൾ നട്ടത്. പി.വി. ദിവാകരൻ കടിഞ്ഞിമൂലയുടെ ജീവനംപദ്ധതിയുമായി സഹകരിച്ചാണ് വനവൽക്കരണം സംഘടിപ്പിച്ചത്. . പി.വി.ദിവാകരൻ കടിഞ്ഞിമൂല ഉദ്ഘാടനം ചെയ്തു. ക്യാപ്റ്റൻ ഡോ. നന്ദകുമാർ കോറോത്ത് അദ്ധ്യക്ഷത വഹിച്ചു. പി.യു.ചന്ദ്രശേഖരൻ, ഗൗതം കരിച്ചേരി, ശ്വേത വിനോദ്, പി.അനഘ, യു.മനുശങ്കർ, എം.ദിയ, ധനുശ്രീ മോഹനൻ എന്നിവർ സംസാരിച്ചു. എ.നന്ദന രാജൻ സ്വാഗതവും കാർത്തിക് കിഷോർ നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL