SignIn
Kerala Kaumudi Online
Tuesday, 19 May 2026 9.04 AM IST

ഡെന്റൽ കോളജിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ചിനിടെ സംഘർഷം: ജനൽചില്ലുകൾ അടിച്ചു തകർത്തു;സി.പി.ഒയ്ക്ക് പരിക്ക്

police

കണ്ണൂർ: നിതിൻ രാജിന്റെ മരണത്തിൽ കുറ്റക്കാർക്കെതിരെ നടപടി വൈകുന്നതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കോളജിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പൊലീസ് ഉദ്യോഗസ്ഥന് പരുക്കേറ്റു. സംഘർഷത്തിനിടെ പരിക്കേറ്റ ചക്കരക്കൽ സ്റ്റേഷൻ സി.പി.ഒ എം.വി.സനൂപ് അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിൽ ചികിത്സ തേടി. മാർച്ചിനെ നേരിടാൻ പൊലീസ് സ്ഥാപിച്ച ബാരിക്കേഡ് പ്രവർത്തകർ മറിച്ചിട്ടു. വലയം ഭേദിച്ച് പ്രവർത്തകർ ക്യാംപസിലേക്ക് ഇരച്ചുകയറി പൊലീസുമായി ഏറ്റുമുട്ടി.

കോളജിന്റെ ജനൽ ചില്ല് പ്രവർത്തകർ അടിച്ചു തകർത്തു. പിന്നാലെ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. മാർച്ചിനെ നേരിടാൻ വൻ പൊലീസ് സന്നാഹമാണ് കോളജ് പരിസരത്ത് നിലയുറപ്പിച്ചത്. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി റോബർട്ട് വെള്ളാംവളളി മാർച്ച് ഉദ്ഘാടനം ചെയ്തു. അദ്ധ്യാപകരെ അറസ്റ്റ് ചെയ്യുന്നതുവരെ സമരം തുടരുമെന്ന് യൂത്ത് കോൺഗ്രസ് പ്രഖ്യാപിച്ചു. നിതിൻ രാജിന്റെ മരണത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നും അവർ ആവശ്യപ്പെട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL