SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.56 AM IST

ദേശാടന പക്ഷി ദിനാചരണം

j

പാണത്തൂർ :കേരള വനം വന്യജീവി വകുപ്പ് കാസർകോട് ഡിവിഷൻ, കാഞ്ഞങ്ങാട് റേഞ്ച്, പനത്തടി സെക്ഷന്റെയും റാണിപുരം വന സംരക്ഷണ സമിതിയുടെയും ആഭിമുഖ്യത്തിൽ റാണിപുരത്ത് വച്ച് ലോക ദേശാടന പക്ഷി ദിനാചരണം നടത്തി. പനത്തടി പഞ്ചായത്ത് വികസന കാര്യസ്ഥിരം സമിതി അദ്ധ്യക്ഷൻ കെ.ജെ.ജെയിംസ് ഉദ്ഘാടനം ചെയ്തു. റാണിപുരം വന സംരക്ഷണ സമിതി പ്രസിഡന്റ് എസ് മധുസൂദനൻ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം എം.ഷിബു , കാഞ്ഞങ്ങാട് റേഞ്ച് ഫോറസ്റ്റ് ഓഫീസർ കെ.രാഹുൽ, പനത്തടി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ എം.പി.രാജു , വനസംരക്ഷണ സമിതി വൈസ് പ്രസിഡന്റ് ഷിബി ജോയി,സെക്രട്ടറി എ.കെ.ശിഹാബുദ്ദീൻ, ട്രഷറർ എം.കെ.സുരേഷ് എന്നിവർ സംസാരിച്ചു. പക്ഷിനിരീക്ഷണ മേഖലയിൽ ജില്ലാ തലത്തിൽ മികവാർന്ന പ്രവർത്തനങ്ങൾ നടത്തിവരുന്ന വിദ്യാർത്ഥികളായ നിഹാരിക , സർവേശ് മാധവ് , നിഹാൽ മഹേഷ്, അശ്‌വഘോഷ് എന്നിവർക്ക് റേഞ്ച് ഫോറസ്റ്റ് ഓഫീസർ ഉപഹാരം നല്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL