SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.56 AM IST

കരിമ്പം ഫാം റസ്റ്റ് ഹൗസ് പൊതുജനങ്ങൾക്ക് ചരിത്രത്തോടൊപ്പം താമസിക്കാം

karimbam

തളിപ്പറമ്പ്: സാക്ഷാൽ ജവഹർലാൽ നെഹ്റുവും രാഷ്ട്രപതിയായിരുന്ന വി.വി.ഗിരിയുമടക്കം താമസിച്ച് ചരിത്രത്തിടം നേടിയ കരിമ്പം ഫാം റസ്റ്റ് ഹൗസിൽ ഇനി പൊതുജനങ്ങൾക്ക് താമസിക്കാം. ബ്രിട്ടിഷ്‌ കാലത്ത് നിർമ്മിച്ച അതിപുരാതന കെട്ടിടത്തിൽ അവധിക്കാലം ആഘോഷിക്കാനും ഫാം സന്ദർശിക്കാൻ എത്തുന്നവർക്കുമായി സൗകര്യം ഏർപ്പെടുത്തിക്കഴിഞ്ഞു.

ആധുനിക സൗകര്യങ്ങളോട് കൂടിയാണ് റസ്റ്റ് ഹൗസ് ഒരുക്കിയിരിക്കുന്നത്. എ.സി മുറികൾ, ബാത്ത് അറ്റാച്ച്ഡ് സൗകര്യം , വിശാലമായ വരാന്ത, ഡൈനിംഗ്‌ടേബിൾ, ടി വി തുടങ്ങിയ ക്രമീകരണങ്ങൾ ഉണ്ട്. ഇരുപത്തിനാല് മണിക്കൂർനേരത്തേക്കാണ് വാടക നിശ്ചയിച്ചിരിക്കുന്നത് .ഡബിൾ റൂമിന് 1500 രൂപയും സിംഗിൾ റൂമിന് 1000 രൂപയും പൂർണ്ണമായി വാടകക്ക് എടുക്കുന്നതിന് 2500 രൂപയാണ്. വാടക ഈടാക്കുന്നത്.

താമസത്തിനൊടൊപ്പം തന്നെ വിജ്ഞാനവും വിനോദവും പങ്കുവെക്കാനുള്ള അവസരവും സന്ദർശകർക്ക് ലഭിക്കും .

ഫാം ടൂറിസത്തിന് പ്രാധാന്യം നല്കുന്നതിന്റെ ഭാഗമായി റസ്റ്റ്ഹൗസിന് സമീപമുള്ള ഫാമിലെ പുതിയ ചെടികളെക്കുറിച്ചും വൈവിധ്യമാർന്ന ഫലവൃക്ഷങ്ങളെക്കുറിച്ചുംനേരിട്ട് കണ്ട് മനസിലാക്കാം.റ സ്റ്റ്ഹൗസ് ബുക്കിംഗിനായി.കരിമ്പം ഫാം ഓഫീസുമായിനേരിട്ട് ബന്ധപ്പെടാമെന്ന് ഫാം സൂപ്രണ്ട് കെ.പി.രസ്ന പറഞ്ഞു .

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL