SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.22 AM IST

അദൃശ്യമുറിവുകൾ പ്രകാശനം ചെയ്തു

book
വിജയൻ തെരുവത്തിന്റെ കാവ്യസമാഹാരമായ 'അദൃശ്യ മുറിവുകൾ', ശിവപ്രസാദ് എസ്. ഷേണായിക്ക് ആദ്യ കോപ്പി നൽകി സന്തോഷ് കുമാർ ചെറുപുഴ പ്രകാശനം ചെയ്യുന്നു.

പയ്യന്നൂർ: കവിയും കഥാകൃത്തും മാദ്ധ്യമപ്രവർത്തകനുമായ വിജയൻ തെരുവത്തിന്റെ കാവ്യ സമാഹാരമായ 'അദൃശ്യമുറിവുകൾ' പ്രകാശനം ചെയ്തു. കഥാകൃത്ത് സന്തോഷ് കുമാർ ചെറുപുഴ, പവിത്ര ഭൂമി എഡിറ്റർ ശിവപ്രസാദ് എസ്. ഷേണായിക്ക് നൽകി പ്രകാശനം നിർവ്വഹിച്ചു. ഫോക്‌ലോർ അക്കാഡമി മുൻ ചെയർമാൻ പ്രൊഫ. ബി. മുഹമ്മദ് അഹമ്മദ് ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ. ശിവകുമാർ അദ്ധ്യക്ഷത വഹിച്ചു. രാജേഷ് കടന്നപ്പള്ളി പുസ്തകം പരിചയപ്പെടുത്തി. ടി. ഭരതൻ, കെ.കെ. അഷറഫ് സംസാരിച്ചു. പീറ്റർ ഏഴിമല സ്വാഗതവും വിജയൻ തെരുവത്ത് നന്ദിയും പറഞ്ഞു. വിജയൻ തെരുവത്തിന്റെ കാവ്യസമാഹാരമായ 'അദൃശ്യ മുറിവുകൾ', ശിവപ്രസാദ് എസ്. ഷേണായിക്ക് ആദ്യ കോപ്പി നൽകി സന്തോഷ് കുമാർ ചെറുപുഴ പ്രകാശനം ചെയ്യുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KANNUR, BOOKS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL